ഡോ. അനിൽ ജോയ് തോമസ് തുമ്പമണ്ണിൻ്റെ മാതാവ് നിര്യാതയായി

പന്തളം: തുമ്പമൺ കൊച്ചുപാറയിൽ ജോയിസ് ഭവനിൽ ശ്രീ റ്റി.റ്റി. തോമസിന്റെ (ജോയ് കൊച്ചുപാറയിൽ)  ഭാര്യ അന്നമ്മ തോമസ് (ലീലാമ്മ, 86 വയസ്സ്) ജൂലൈ 23 വ്യാഴാഴ്ച്ച ഉച്ചക്ക് 12 മണിക്ക് പന്തളം ഇടപ്പോൺ ജോസ്കോ ആശുപത്രിയിൽ നിര്യാതയായി. വാർദ്ധക്യ സഹജമായ ശാരീരിക പ്രയാസങ്ങളാൽ ചില നാളുകളായി കിടപ്പിലായിരുന്നു. 

മക്കൾ : ഡോ. അനിൽ ജോയ് തോമസ് (കുവൈറ്റ്‌), ആൻസി തോമസ് (ഷാർജ). മരുമക്കൾ : ഡോ. സൂസൻ മലയിൽ ജോസഫ് (കുവൈറ്റ്‌), ഷിബു (ഷാർജ). കൊച്ചുമക്കൾ : ഹാനോക്ക് (ഓസ്ട്രേലിയ), ജോയൽ, ജോവിറ്റ (ഇരുവരും ഷാർജ). സഹോദരങ്ങൾ : സാബു (കൊട്ടാരക്കര), ഓമന (ആയൂർ), പരേതരായ കുഞ്ഞച്ചൻ, കുഞ്ഞുമോൻ, ഗ്രേസി.

സംസ്കാരം പിന്നീട്. ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങൾ അറിയിക്കുന്നു. 

RELATED STORIES