ഒക്കലഹോമയിലെ പാസ്റ്റർ ഷിബു തോമസിന്റെ മാതാവ് നിര്യാതയായി

ബംഗ്ലൂരു: സുവിശേഷ പ്രഭാഷകനും ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകനും അമേരിക്കയിലെ ഒക്കലഹോമയിലെ ഹെബ്രോൻ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ   ശുശ്രൂഷകനുമായ പാസ്റ്റർ ഷിബു തോമസിന്റെ മാതാവും നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ റ്റി.സി. തോമസിന്റെ സഹധർമ്മിണിയുമാണ്  അന്നമ്മ തോമസ് (79 വയസ്സ്) ബംഗ്ലൂരുവിൽ നിര്യാതയായി. ചില നാളുകളായി  ശാരീരക സൗഖ്യമില്ലാതെ കഴിയുകയായിരുന്നു.

മക്കൾ : പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ), ഷേർളി ഏണസ്റ്റ് (ബംഗ്ലൂരു), ഷിജു തോമസ് (ബംഗ്ലൂരു). മരുമക്കൾ : പാസ്റ്റർ ഏണസ്റ്റ് വി ജോർജ് (ഗാർഡൻ സിറ്റി ഇന്റർനാഷണൽ വർഷിപ്പ് സെന്റർ, ബംഗ്ലൂരു), രേഷ്മ ഷിബു (ഒക്കലഹോമ), രെറ്റി ഷിജു (ബംഗ്ലൂരു).

സംസ്കാരം പിന്നീട് ബംഗ്ലൂരുൽ. 

RELATED STORIES