ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി മരണത്തിന് കീഴടങ്ങി

കേൾക്കുന്നവരുടെ നെഞ്ച് തകർക്കുന്ന ഒരു ദാരുണ വാർത്തയാണ് എറണാകുളം  വാഴക്കുളത്ത് നിന്നും പുറത്തുവരുന്നത്. കുടുംബം പുലർത്താൻ സ്വന്തമായി തുടങ്ങിയ സ്ഥാപനത്തിലെ യന്ത്രം തന്നെ ഒരു അമ്മയുടെ ജീവനെടുത്തിരിക്കുന്നു.

 ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റെജിമോൾ (52) ഒടുവിൽ മരണത്തിന് കീഴടങ്ങി.

വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഒരു വാഹനാപകടത്തിൽ മരിച്ചതാണ്. ആ തളർച്ചയിൽ നിന്നും മക്കളെ നല്ല നിലയിൽ പഠിപ്പിക്കാനും വളർത്താനുമായി ഈ അമ്മ  പോരാടുകയായിരുന്നു.

 വീടിനടുത്തുള്ള 'സ്റ്റാർ ഹാഫ്കുക്ക്ഡ്' എന്ന ചപ്പാത്തിക്കടയായിരുന്നു ആ കുടുംബത്തിന്റെ  ജീവനോപാധി.

കഴിഞ്ഞ ശനിയാഴ്ച രാവിലെ മാവ് കുഴയ്ക്കുന്നതിനിടയിലാണ് റെജിമോളുടെ കൈ അബദ്ധത്തിൽ യന്ത്രത്തിനുള്ളിൽ കുടുങ്ങിയത്. 

ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഓടിയെത്തിയ മകൻ കാണുന്നത്, ചോര വാർന്ന് അബോധാവസ്ഥയിൽ മെഷീനിൽ കുടുങ്ങിക്കിടക്കുന്ന പ്രിയപ്പെട്ട അമ്മയെയാണ്.

കൈകൾക്കും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നതിനാലും, കടുത്ത ആന്തരിക രക്തസ്രാവം ഉണ്ടായതിനാലും അവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ  സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

 എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ മരണത്തോട് പൊരുതവേ, ഞായറാഴ്ച രാത്രിയോടെ ആ അമ്മ ഈ ലോകത്തോട് വിടപറഞ്ഞു.

ഒരു ആയുസ്സ് മുഴുവൻ മക്കൾക്കായി മാത്രം ജീവിച്ച, സ്വന്തം അധ്വാനം കൊണ്ട് പ്രതിസന്ധികളെയെല്ലാം നേരിട്ട ആ ധീരയായ അമ്മയുടെ വേർപാട് മക്കൾക്കും വാഴക്കുളം നാടിനും ഒട്ടും താങ്ങാനാവുന്നതല്ല.💔റെജിമോളുടെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30-ന് വാഴക്കുളം സെയ്ന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.


RELATED STORIES