തുമ്പമൺ കൊച്ചുപാറയിൽ റ്റി.റ്റി തോമസ് (ജോയ് കൊച്ചുപാറയിൽ, 86) നിര്യാതനായി

പന്തളം:  തുമ്പമൺ കൊച്ചുപാറയിൽ പരേതരായ ശ്രീ വർഗീസ് തോമസിന്റെയും ശ്രീമതി അന്നമ്മ തോമസിന്റെയും മകൻ റ്റി .റ്റി തോമസ് (ജോയ് കൊച്ചുപാറയിൽ, 86 വയസ്സ്) ഓഗസ്റ്റ് 14 വെള്ളിയാഴ്ച്ച വെളുപ്പിന് 1.10 മണിക്ക് ഭവനത്തിൽ നിര്യാതനായി. ചില നാളുകളായി സൗഖ്യമില്ലാതെ കഴിയുകയായിരുന്നു. മൂന്ന് ആഴ്ച്ച മുൻപ് തൻ്റെ സഹധർമ്മിണിയും  യാത്രയായി.

ദീർഘ വർഷങ്ങൾ ഇന്ത്യൻ എയർഫോഴ്സിലും, മുംബൈയിൽ എയർ ഇന്ത്യയിലും, ലിബ്യയിലും, ഒമാനിൽ ഗൾഫ് എയറിലും ജോലി ചെയ്തിട്ടുണ്ട്. 

ഭാര്യ : കൊട്ടാരക്കര കിഴക്കെത്തെരുവ് കുറെക്കാർ പിണറുവിള പൂംതോട്ടത്തിൽ പുത്തൻവീട്ടിൽ പരേതയായ ശ്രീമതി അന്നമ്മ തോമസ് (ലീലാമ്മ). മക്കൾ : ഡോ. അനിൽ ജോയ് തോമസ് (മിനിസ്ട്രി ഓഫ് ഹെൽത്ത്‌, കുവൈറ്റ്‌), ആൻസി തോമസ് (എമിരേറ്റ്സ് എയർലൈൻസ്, ദുബായ്). മരുമക്കൾ : ഡോ. സൂസൻ മലയിൽ ജോസഫ് (മിനിസ്ട്രി ഓഫ് ഹെൽത്ത്‌, കുവൈറ്റ്‌), ഷിബു (ഷാർജ). കൊച്ചുമക്കൾ : ഹാനോക്ക് (ഓസ്ട്രേലിയ), ജോയൽ, ജോവിറ്റ (ഇരുവരും ഷാർജ).

സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തുമ്പമൺ സെൻറ് മേരീസ്‌ ഓർത്തഡോൿസ്‌ ദൈവാലയത്തിൽ നടത്തും. 

ദുഃഖിതരായ ഭവനാംംഗങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു ഒപ്പം ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങളും അറിയിക്കുന്നു. 

RELATED STORIES