മാധ്യമങ്ങളെ വെല്ലുവിളിച്ച് റിപ്പോര്‍ട്ടര്‍ ടി.വി
Reporter: News Desk 15-Aug-2026435
അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളെ വെല്ലുവിളിച്ച് റിപ്പോര്‍ട്ടര്‍ ടി.വി !!
- Published by : sub-editor @c-media online news desk
- Aug 15,2026 08:09:18 am


തിരുവനന്തപുരം : വിഷയത്തിൽ മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് രംഗത്തെത്തിയെങ്കിലും, ഉയര്‍ന്നുവന്ന കാതലായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒളിച്ചുകളി തുടരുന്നു.
ആരോപണങ്ങള്‍ തെളിയിച്ചാല്‍ ഒരു കോടി രൂപ പാരിതോഷികം നല്‍കാമെന്ന് ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപിച്ച ആന്റോയുടെ പോസ്റ്റില്‍ നിറയെ വൈരുദ്ധ്യങ്ങളും യുക്തിസഹമല്ലാത്ത വാദങ്ങളുമാണെന്ന് വ്യക്തമാകുന്നു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് ഈ പോസ്റ്റിലൂടെ ആന്റോ പയറ്റുന്നതെന്നാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തല്‍.
നാടിന് നാഴികക്കല്ലായി മാറുമായിരുന്ന ഒരു പദ്ധതി നടപ്പാക്കാന്‍ സഹായിക്കണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ആന്റോ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ ആവശ്യപ്പെട്ട ഒരു പദ്ധതിയാണെങ്കില്‍ അതിന്റെ ഔദ്യോഗിക കരാറുകള്‍ ഒപ്പിടേണ്ടതും നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതും സര്‍ക്കാരല്ലേ എന്ന അടിസ്ഥാന ചോദ്യത്തിന് ആന്റോയ്ക്ക് ഉത്തരമില്ല. ഒരു സ്വകാര്യ ചാനല്‍ എന്തിനാണ് സര്‍ക്കാരിന്റെ പേരും പറഞ്ഞ് അന്താരാഷ്ട്ര ഫുട്ബോള്‍ അസോസിയേഷനുമായി വഴിവിട്ട സാമ്പത്തിക ഇടപാടുകളിലേക്ക് കടന്നതെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ അദ്ദേഹം തയാറായിട്ടില്ല.
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി (AFA) ആര്.ബി.സി. (RBC) കരാറിലേര്‍പ്പെട്ടിട്ടുണ്ടോ എന്ന് തെളിയിക്കാന്‍ മാധ്യമങ്ങളെ വെല്ലുവിളിക്കുന്ന ആന്റോ, ആ കരാറിന്റെ സ്വഭാവമെന്തെന്നോ അതിലെ സുതാര്യതയെക്കുറിച്ചോ ഒരക്ഷരം മിണ്ടുന്നില്ല.
വിദേശ ഏജന്‍സിയുമായി കോടികളുടെ കരാറിലെത്തുമ്പോള്‍ പാലിക്കേണ്ട നിയമപരമായ മാനദണ്ഡങ്ങളോ റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും അനുമതിപത്രങ്ങളോ പുറത്തുവിടാന്‍ അദ്ദേഹം തയാറാകാത്തതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.
സംഭവത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് നല്‍കിയതായി പറയപ്പെടുന്ന 126 കോടി രൂപയുടെ സാമ്പത്തിക സ്രോതസ്സാണ്. ഇത്രയും ഭീമമായ തുക എവിടെനിന്നാണ് ലഭിച്ചതെന്ന് പൊതുസമൂഹത്തോടും അന്വേഷണ ഏജന്‍സികളോടും വ്യക്തമാക്കേണ്ട ഉത്തരവാദിത്തം ആന്റോയ്ക്കുമുണ്ട്. ഈ കോടികളുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ തയാറാകാത്തതു തന്നെയാണ് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്ന ഗുരുതരമായ ആരോപണത്തിന് ആക്കം കൂട്ടുന്നത്.
കായികവകുപ്പിന് മുന്നില്‍ ഈ പദ്ധതി ആശയം ആദ്യം വെച്ച 'ഗോട്ട് ആഡ്' (Goat Ad) എന്ന കമ്പനിയുമായി ആര്.ബി.സിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ആന്റോയുടെ മറ്റൊരു വാദം. എങ്കില്‍ ഗോട്ട് ആഡിന്റെയും ആര്.ബി.സിയുടെയും ഔദ്യോഗിക ഓഫീസുകള്‍ എങ്ങനെയാണ് ഒരേ കെട്ടിടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.
കായിക സ്പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പരമാര്‍ശിക്കുന്നുണ്ട്. നിയമപരമായ ടെന്‍ഡറുകളോ സുതാര്യമായ പരസ്യങ്ങളോ ഇല്ലാതെയാണ് റിപ്പോര്‍ട്ടര്‍ ടി.വി. ഈ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്. മുന്‍കാലങ്ങളില്‍ മുട്ടില്‍ മരംമുറി കേസ്, മാഗോ ഫോണ്‍ തട്ടിപ്പ് തുടങ്ങിയ അനവധി സാമ്പത്തിക-ക്രിമിനല്‍ കേസുകളില്‍ പ്രതിയായി ജയില്‍വാസം വരെ അനുഭവിച്ചിട്ടുള്ള വ്യക്തി ഉള്‍പ്പെട്ട കമ്പനിക്ക് സര്‍ക്കാരിന്റെ തണലില്‍ ഇത്ര വലിയ സാമ്പത്തിക ഇടപാടിന് കളമൊരുങ്ങിയത് എങ്ങനെയെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.
ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായ രേഖകള്‍ സഹിതം മറുപടി നല്‍കുന്നതിന് പകരം വൈകാരികമായ വര്‍ത്തമാനങ്ങളും വെല്ലുവിളികളും ഉയര്‍ത്തുന്നത് കുറ്റസമ്മതത്തിന് തുല്യമാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രാജ്യാന്തര വിദേശ നാണയ വിനിമയച്ചട്ടം (FEMA) ലംഘിച്ചുകൊണ്ട് വിദേശത്തേക്ക് ഫണ്ട് അയച്ചോ എന്ന കാര്യത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെയും കണ്ണ് ഈ ഇടപാടുകളിലുണ്ട്. ഇതിനകം തന്നെ കാഞ്ഞങ്ങാട് ജി.എസ്.ടി. ഓഫീസില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ നികുതിവെട്ടിപ്പ് കേസ് നിലനില്‍ക്കെ, ഈ പുതിയ കോടികളുടെ ഇടപാടിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.
അര്‍ജന്റീന ടീമും മെസ്സിയും കേരളത്തില്‍ വരില്ലെന്നും ഇടപാടുകള്‍ തികച്ചും ദുരൂഹമാണെന്നും കാണിച്ച് സംസ്ഥാന പോലീസ് നേരത്തെ തന്നെ അന്നത്തെ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. സ്വന്തം ചാനലിന്റെ റേറ്റിങ്ങിനും ബ്രാന്‍ഡ് പ്രമോഷനും വേണ്ടി കായികപ്രേമികളുടെ വികാരം ചൂഷണം ചെയ്യുകയായിരുന്നു എന്ന അന്വേഷണ കണ്ടെത്തലുകളെ പ്രതിരോധിക്കാന്‍ ആന്റോയ്ക്ക് കഴിഞ്ഞിട്ടില്ല. ചുരുക്കത്തില്‍, നിയമപരമായ കടമ്പകളും അന്വേഷണ ഏജന്‍സികളുടെ നീക്കങ്ങളും മുറുകുമ്പോള്‍ ശ്രദ്ധ തിരിക്കാനുള്ള അവസാന ശ്രമമാണ് ആന്റോ അഗസ്റ്റിന്റെ വെല്ലുവിളി പോസ്റ്റ്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും 126 കോടിയുടെ സ്രോതസ്സും വ്യക്തമാക്കാത്തിടത്തോളം കാലം ഈ ഫെയ്സ്ബുക്ക് പോസ്റ്റ് വെറുമൊരു അഭ്യാസമായി മാത്രം ശേഷിക്കും. വരും ദിവസങ്ങളില്‍ വിജിലന്‍സ് അന്വേഷണം ക്രമപ്രകാരം മുന്നോട്ടു പോകുന്നതോടെ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും.
RELATED STORIES
ക്രിസ്മസ് ആഘോഷങ്ങൾക്ക് കേക്ക് മിക്സിങ് ചടങ്ങോടെ ക്രൗൺ പ്ലാസ കൊച്ചി തുടക്കമിട്ടു - ചടങ്ങിലെ പ്രധാന ആകർഷണം 3,500 കിലോഗ്രാം ഫ്രൂട്ട് മിക്സ് ഉപയോഗിച്ചുള്ള കൂറ്റൻ കേക്ക് മിക്സിങ്ങായിരുന്നു. ഗുണനിലവാരമുള്ള ഡ്രൈ ഫ്രൂട്ട്സ്, നട്സ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കൊപ്പം 300 ലിറ്റർ റെഡ് വൈനും 75 ലിറ്റർ തേനും ചേർത്താണ് പ്ലം കേക്കിനുള്ള മിശ്രിതം തയ്യാറാക്കിയത്.
News Desk04-Oct-2026വിവാഹത്തിന് മുമ്പുള്ള ശാരീരിക ബന്ധങ്ങൾ ഇന്ന് അസാധാരണമല്ല’ ; കാലം മാറിയെന്ന് കിരൺ റാവു - പരസ്പരം ആകർഷണമുള്ള എന്നാൽ മറ്റ് ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടില്ലാത്ത രണ്ട് യുവാക്കളുടെ ബന്ധവും അതിലൂടെ ഉണ്ടാകുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് തന്റെ കഥയിലൂടെ അവതരിപ്പിക്കുന്നതെന്നും കിരൺ റാവു വ്യക്തമാക്കി.
News Desk04-Oct-2026മരുന്ന് വരുമോ എന്നറിയില്ല : നിരീക്ഷണം വരും ഉറപ്പ് - ഇതിനായി ജില്ലാ തല സമിതികൾ രൂപീകരിക്കും. ആശുപത്രികളിലെ ഫാർമസികളിലും സ്റ്റോറുകളിലും സമിതികൾ നേരിട്ട് പരിശോധന നടത്തും. ഒരു ആശുപത്രിയിൽ അധികമായി ലഭ്യമായ മരുന്നുകൾ ആവശ്യമായ മറ്റ് ആശുപത്രികളിലേക്ക് മാറ്റി നൽകുന്നതിനും സമിതികൾ ഇടപെടും. നിലവിലുള്ള ച
News Desk04-Oct-2026ഒമാനി സഹപൈലറ്റിനെ ഇസ്രായേലിന് കൈമാറണമെന്ന് ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻഗ്വിർ ആവശ്യപ്പെട്ടു - എന്നാൽ, പ്രതി കസ്റ്റഡിയിലുള്ള സൗദി അറേബ്യക്കും അദ്ദേഹത്തിന്റെ രാജ്യമായ ഒമാനും ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്തത് നേടാനുള്ള കൈമാറ്റനടപടിക്ക് തടസ്സമാകാം എന്ന് റിപ്പോർട്ടുകൾ പറയുന്നു. സൗദിയിലെ പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷം പ്രതിയെ യു.എ.ഇക്ക് കൈമാറാൻ സാധ്യതയുണ്ടെന്ന്
News Desk03-Oct-2026മന്ത്രി ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം - മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് നാശനഷ്ടം വരുത്തിയെന്നാണ് എഫ്ഐആറിലെ ആരോപണം. വാഹനത്തിന് സമീപത്തെ ഫ്ലാഗ് പോസ്റ്റ് ഒടിച്ചതിലൂടെ 2000 രൂപയുടെ നഷ്ടമുണ്ടായതായും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന്
News Desk01-Oct-2026തന്റെ കൈവശം വിമാനവും ഹെലികോപ്റ്ററും പൈലറ്റും ഉണ്ടെന്നും സഹായിക്കാൻ തയ്യാറെന്നും യൂസഫ് അലി - പ്രകൃതിദുരന്തങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ കേരളത്തിന് വിമാനവും ഹെലികോപ്റ്ററും നൽകാൻ തയ്യാറാണെന്നും, കേരളത്തിന് ആവശ്യം വരുമ്പോൾ സഹായിക്കേണ്ടത് തന്റെ ഉത്തരവാദിത്തമായാണ്
News Desk01-Oct-2026ഭക്ഷ്യ പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തുക ലക്ഷ്യം : മന്ത്രി അനൂപ് ജേക്കബ് - സപ്ലൈകോയെ സ്വയം പര്യാപ്തമാക്കുന്നതിനുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. കഴിഞ്ഞ ഓണക്കാലത്ത് ഒരു മാസത്തിനകം 500 കോടി രൂപയിലധികം വിറ്റു വരവ് നേടി പൊതുജനങ്ങൾക്ക് അവശ്യസാധനങ്ങൾ ഫലപ്രദമായി എത്തിക്കാൻ സപ്ലൈകോ വഴി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
News Desk01-Oct-2026ദുബൈയിൽനിന്ന് ഇസ്രയേലിലെ തെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ളൈദുബൈ വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കേണ്ടി വന്നു - ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഫ്ഇസഡ് 1225 ബോയിങ് 737 മാക്സ് വിമാനം സൗദി വ്യോമാതിർത്തിയിലൂടെ പറക്കുമ്പോഴാണ് അവിശ്വസനീയമായ സംഭവങ്ങളുടെ തുടക്കം. യാത്ര സാധാരണ നിലയിൽ പുരോഗമിക്കുന്നതിനിടെ
News Desk30-Sep-2026മദ്യലഹരിയിൽ വാഹനമോടിച്ച് അപകടം ; യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു - തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെ കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലാണ് സംഭവം. അശ്വന്ത് ഓടിച്ചിരുന്ന മഹീന്ദ്ര ഥാർ വാഹനം കൊട്ടാരം റോഡിൽ നിർത്തിയിട്ടിരുന്ന കാറിലും, ഭിന്നശേഷിക്കാരൻ
News Desk29-Sep-2026അമേരിക്കയിൽ വൻ നിക്ഷേപവുമായി എസ്സാർ ഗ്രൂപ്പ് - അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ് അയോവ സംസ്ഥാനത്ത് മെസാബി മെറ്റാലിക്സ് നിർമ്മിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഇതൊരു വലിയ പ്ലാന്റാണ് – ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്ലാന്റുകളിലൊന്ന് – എന്നാൽ അമേരിക്കയിലെ ഏറ്റവും വലിയ പ്ലാന്റ് എന്ന കാര്യത്തിൽ ഇതിന് എതിരാളികളില്ല,’ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
News Desk29-Sep-2026കുറ്റൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി രബീഷ്മോൻ രവി വിജയിച്ചു - രബീഷ് മോൻ രവിയുടെ വിജയത്തിനായി പ്രവർത്തിച്ച യുഡിഎഫിന്റെ എല്ലാ പ്രവർത്തകർക്കും അതുപോലെതന്നെ വോട്ട് ചെയ്ത എട്ടാം വാർഡിലെ എല്ലാ ജനാധിപത്യ വിശ്വാസികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു എന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.
News Desk29-Sep-2026വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം - അതിനിടയിൽ, വൈകിട്ട് 7 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയത്ത് വൈദ്യുതി ഉപയോഗത്തിൽ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും കർശന നിയന്ത്രണം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സർക്കുലർ പുറത്തിറക്കിയിരുന്നു. വാട്ടർ അതോറിറ്റിയുടെ പമ്പിംഗും വീടുകളിൽ കൂടുതൽ
News Desk28-Sep-2026അച്ഛന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22 വയസുകാരിക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ച വില്ലേജ് ഓഫീസർ അറസ്റ്റിൽ - തുടർന്ന് ലൈംഗിക ചുവയോടെ വില്ലേജ് ഓഫീസർ അയച്ച മെസേജിന് യുവതിയുടെ ഭർത്താവാണ് മറുപടി നൽകിയത്. വീട്ടിലേക്ക് വരാൻ വീടിന്റെ ലൊക്കേഷനും അയച്ച് കൊടുത്തു. ഇത് അനുസരിച്ചാണ് രാത്രി 11 ഓടെ ജിജു സ്കറിയ കണ്ണൂർ നഗര പരിധിയിലുള്ള യുവതിയുടെ വീട്ടിലെത്തിയത്. ഇതോടെ ബന്ധുക്കൾ ഇയാളെ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ജിജു സ്കറിയയുടെ പരാതിയിൽ യുവതിക്കും ഭർത്താവിനും കണ്ടാലറിയാവുന്ന 12 പേർക്കും എതിരെ കേസ് എടുത്തിട്ടുണ്ട്. ആൾക്കൂട്ട വിചാര
News Desk28-Sep-2026മിഥുന് കെ. ചിറ്റിലപ്പിള്ളിയെ നിയമിച്ചു - വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍പേഴ്സണും മാനേജിങ് ഡയറക്ടറുമായി മിഥുന് കെ. ചിറ്റിലപ്പിള്ളിയെ നിയമിച്ചു
News Desk28-Sep-2026പച്ചക്കറി വില കുതിച്ചുയരുന്നു - വിലക്കയറ്റം ഉപഭോക്താക്കളെ മാത്രമല്ല, വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പച്ചക്കറികള്‍ക്ക് തീവിലയായതോടെ ആളുകള്‍ വാങ്ങുന്ന അളവ് പകുതിയായി കുറച്ചതാണ് കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്നത്. വരും ദിവസങ്ങളില്‍ ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ള മറ്റ് പച്ചക്കറികള്‍ക്കും വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍ നല്‍കുന്നത്. അതേസമയം തക്കാളി, വെള്ളരിക്ക, വെണ്ടയ്ക്ക തുടങ്ങിയ ചില
News Desk28-Sep-2026ഹണിട്രാപ്പ് അടക്കം നിരവധി കേസുകളിൽ പ്രതിയായ അശ്വതി അച്ചുവിനെതിരെ വീണ്ടും കേസ് - ചൂടുവെള്ളം ഒഴിച്ചതിന് പുറമേ കൈ കൊണ്ടും കമ്പി വടി കൊണ്ടും രാധാമണിയെ ഉപദ്രവിച്ചതായി വിവരമുണ്ട്.
News Desk28-Sep-2026കാർ പുഴയിലേക്ക് മറിഞ്ഞ് അടൂർ സ്വദേശി അഭിഷേക് എസ് നായർ (28) മരണപ്പെട്ടു - സുഹൃത്തുക്കളെ കാണാനായി പോകുന്ന വഴിയാണ് നാലാം മൈലിന് സമീപം അപകടം നടന്നത്. കാറിലുണ്ടായിരുന്ന അഭിഷേകിന്റെ ഭാര്യ കാവ്യ, സുഹൃത്തുക്കളായ അഭിറാം, അപ്സ എന്നിവർക്ക് പരുക്കേറ്റു. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിഷേകിന്റെ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. ഇടുക്കി എലപ്പാറയിൽ നടന്ന കാർ
News Desk28-Sep-2026സിഎംആർഎൽ മാസപ്പടി ഡയറിയിൽ മുഖ്യമന്ത്രി വി. ഡി സതീശൻ ഉൾപ്പടെയുള്ള ഇടതു വലത് നേതാക്കൾ - എൽഡിഎഫ്, യുഡിഎഫ് പ്രമുഖ നേതാക്കളുടെ പേരുകൾ വ്യക്തമായി കുറിച്ചിട്ടുള്ള പേജിൽ മുഖ്യമന്ത്രി വി.ഡി സതീശനും ഉൾപ്പെട്ടത് ചൂണ്ടിക്കാട്ടിയ ഷോൺ, മാസപ്പടി കേസിൽ ഇ ഡിയുടെ കത്തിൽ സംസ്ഥാന സർക്കാർ പിണറായിക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിന്റെ കാരണം ഇതാണെന്നും വ്യക്തമാക്കി. പിണറായി വിജയന്റെ പേര് ‘പി വി’ എന്നല്ല, ‘പിണറായി’ എന്ന് തന്നെയാണ് ഡയറിയിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.
News Desk24-Sep-2026വ്യാജ മോട്ടോർ വാഹന അപകട ക്ലെയിമുകൾക്ക് കടിഞ്ഞാണിടാൻ എസ്.ഐ.ടി - വ്യാജ മോട്ടോർ വാഹന അപകട ക്ലെയിമുകൾക്ക് കടിഞ്ഞാണിടാൻ എസ്.ഐ.ടി ; കോടികളുടെ തട്ടിപ്പ് മാഫിയക്കെതിരെ നിർണായക നീക്കം ; ഇൻഷുറൻസ് കമ്പനികൾക്ക് ആശ്വാസം
News Desk24-Sep-2026മാസപ്പടിക്കേസിൽ സി.എം.ആർ.എൽ എം.ഡിയുടെ ഡയറി വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ - തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം. വിഷയം ഏത് ഏജൻസി അന്വേഷിച്ചാലും കുഴപ്പമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നും കൂട്ടിച്ചേർത്തു. ഇ.ഡി പറയുന്ന കാര്യങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്ന ശീലം കേരളത്തിനില്ലെങ്കിലും ഔദ്യോഗികമായി വിവരങ്ങൾ ആവശ്യപ്പെട്ടാൽ നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
News Desk24-Sep-2026



















