പി.സി. ജോര്‍ജിന്റെ പ്രസംഗം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെയും മുതിര്‍ന്ന ഭാരവാഹികളെയും പ്രതിരോധത്തിലാക്കി

പൂഞ്ഞാർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി ക്യാമ്പുകളില്‍ കോടികളുടെ സാമ്പത്തിക വെട്ടിപ്പ് നടന്നുവെന്നും പാര്‍ട്ടിയുടെ ഫണ്ട് നേതാക്കള്‍ പരസ്പരം വീതിച്ചെടുക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ജൂലൈ 18-ന് എരുമേലിയില്‍ വെച്ച് നടന്ന 'ദീന്‍ദയാല്‍' ബി.ജെ.പി ലീഡര്‍ഷിപ്പ് ക്യാമ്പില്‍ പി.സി. ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ബിജെപി വിവാദത്തിൽ ആയത്. പാര്‍ട്ടി ഫോറത്തിലെ വീഡിയോയാണ് ലീക്കായത്

പൂഞ്ഞാര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ടില്‍ വലിയ തോതിലുള്ള തട്ടിപ്പാണ് നടന്നതെന്ന് പാര്‍ട്ടി നേതാക്കളെയും അണികളെയും വേദിയിലിരുത്തി ജോര്‍ജ് തുറന്നടിച്ചു.

RELATED STORIES