യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശി ആശിഷ്

കോന്നി: പത്തനംതിട്ട കോന്നി സ്വദേശിയായ മലയാളി യുവാവ് ആശിഷ് ജോസഫ് മാത്യു യുകെയിലെ നീഡ്ഹാം മാർക്കറ്റ് ടൗൺ കൗൺസിലറായി (Needham Market Town Council) തിരഞ്ഞെടുക്കപ്പെട്ടു. സഫോക്ക് കൗണ്ടിക്ക് കീഴിലുള്ള കൗൺസിലിലെ ഒഴിവിലേക്ക് നടന്ന ‘കോ-ഓപ്ഷൻ’ (Co-option) നടപടിക്രമങ്ങളിലൂടെയാണ് ആശിഷ് കൗൺസിലർ പദവിയിലെത്തിയത്. നിലവിൽ സഫോക്കിലെ നീഡ്ഹാം മാർക്കറ്റിലാണ് ഇദ്ദേഹം താമസിക്കുന്നത്.

​പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി ജനക്ഷേമത്തിനായി പ്രവർത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ആശിഷ് പറഞ്ഞു. ഉത്തരവാദിത്തം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജനങ്ങളുടെ അഭിപ്രായങ്ങളും നാടിന്റെ വികസന ആവശ്യങ്ങളും കൗൺസിലിന്റെ ശ്രദ്ധയിലെത്തിക്കാൻ സജീവമായി മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

​ബ്രിട്ടനിലെ തദ്ദേശ സ്വയംഭരണ ഭരണസംവിധാനത്തിലേക്ക് കോന്നിയിൽ നിന്നുള്ള യുവാവ് തെരഞ്ഞെടുക്കപ്പെട്ടത് പ്രവാസി മലയാളി സമൂഹത്തിനും ജന്മനാടിനും ഏറെ അഭിമാനകരമായ നേട്ടമായി.

കോന്നി ജെറുസലേം മാർത്തോമാ ഇടവക അംഗം ആണ്

RELATED STORIES