ക്രിസ്‌ത്യൻ പ്രസ് അസോസിയേഷൻ ബാംഗ്ലൂർ വാർഷിക സമ്മേളനം

ബംഗ്ലൂർ: ബാംഗ്ലൂരിലെ മയോളികളുടെ അഭിമാനമായ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ഏതാനും വർഷങ്ങൾക്ക് മുമ്പ് ശ്രീ ചാക്കാ കെ. തോമസ് അവരുടെയും കൂട്ടു പ്രവർത്തകരുടെയും കഠിന ശ്രമത്താൽ തുടങ്ങി വച്ച ഈ മാധ്യമ പ്രവർത്തനം നല്ലനിലയിൽ കൊണ്ടു പോകുവാൻ ദൈവം കരുത്തു നൽകി കൊണ്ടിരിക്കുന്നു. 

കഴിഞ്ഞ ദിവസം കൂടിയ യോഗത്തിൽ ബാംഗ്ലൂരിലെ ക്രിസ്‌ത്യൻ പ്രസ് അസോസിയേഷൻ വാർഷിക സമ്മേളനം പ്രസിഡൻ്റ് ചാക്കോ കെ. തോമസ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. ഈ യോഗത്തിൽ ലാൻസൺ പി. മത്തായി അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി ജോസഫ് ജോൺ, മറ്റ് പ്രവർത്തകരായ ജോമോൻ ജോൺ, മനീഷ് ഡേവിഡ്, ജോസ് മാത്യൂ, ജോസ് വലിയ കാലായിൽ, ഡ്രവിഡ് എബ്രഹാം, ബെൻസൻ ചാക്കോ എന്നിവർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് വിവിധ കലാപരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. സംഘാടകർക്ക് ലാൻഡ് വേ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

RELATED STORIES