കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കപ്പൽ യാത്ര

കൊച്ചി: കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പ്രതിമാസം രണ്ട് കപ്പൽ സർവീസുകൾ ആരംഭിക്കാൻ കേരള സർക്കാർ പദ്ധതിയിടുന്നു. വിമാനക്കമ്പനികളുടെ അമിത ടിക്കറ്റ് നിരക്കിന് പരിഹാരമായി കൊണ്ടുവരുന്ന ഈ പദ്ധതിയിൽ 10,000 രൂപയാണ് ശരാശരി ടിക്കറ്റ് നിരക്ക് പ്രതീക്ഷിക്കുന്നത്. യാത്രക്കാർക്ക് 200 കിലോ ലഗേജ് വരെ സൗജന്യമായി കൊണ്ടുപോകാം. 3-4 ദിവസത്തെ യാത്രാസമയമുള്ള കപ്പലിൽ ഭക്ഷണവും വിനോദ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ ചിലവിൽ പ്രവാസികൾക്ക് നാട്ടിലെത്താനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും ഈ സർവീസ് സഹായകമാകും.


RELATED STORIES