പന്തളത്ത് 50 കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
Reporter: News Desk 22-Aug-20266
പന്തളം: മുടിയൂർക്കോണം ശാസ്താക്ഷേത്രത്തിനു സമീപത്ത് നിന്ന 50 വയസുകാരനെ മുൻവിരോധം കാരണം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പന്തളം പോലീസ് അറസ്റ്റു ചെയ്തു .
മാവേലിക്കര കല്ലുമല സ്വദേശി ശ്രീകൃഷ്ണ ഭവനിൽ സോമൻ്റെ മകൻ സുജിത്ത് (45) ആണ് പന്തളം പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
ആക്രമണ വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പന്തളം സർക്കിൾ ഇൻസ്പെക്ടർ ബാബു കുറുപ്പിന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ എബിൻ പ്രസാദ്, പോലീസുദ്യോഗസ്ഥരായ എസ്. അൻവർഷ , നിയാസ് എന്നിവരടങ്ങിയ പന്തളം പോലീസ് സംഘം കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച് മറഞ്ഞു നിൽക്കുകയായിരുന്ന പ്രതിയെ തന്ത്രപരമായി പിടികൂടുകയായിരുന്നു.
പോലീസിൻറെ സമയോചിതമായ ഇടപെടലാണ് കൃത്യം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ കുടുക്കിയത്. 50 വയസുള്ള മുടിയൂർക്കോണം സ്വദേശി വിജേഷ് കുമാറിനാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റ് ചോര വാർന്ന് റോഡിൽ കിടക്കുകയായിരുന്ന വിജേഷ് കുമാറിനെ പോലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ തലയിലെ ആഴത്തിലുള്ള മുറിവിൽ അഞ്ചും ഇടതുകാലിൽ എട്ടും തുന്നലുകൾ ഇടേണ്ടി വന്നിട്ടുണ്ട് .
നടപടിക്രമങ്ങൾക്കു ശേഷം അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
RELATED STORIES
വീണാ വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ - വീണയുടെ പണം ഭർത്താവായ മുഹമ്മദ് റിയാസിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന തരത്തിൽ വാർത്ത നൽകിയവർ അതിന് എന്ത് തെളിവാണ് ഉള്ളതെന്നും പിണറായി വിജയൻ ചോദിച്ചു. പിണറായി വിജയനെതിരെ
News Desk22-Aug-2026കൊച്ചി മെട്രോയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യക്തത വരുത്തി കെഎംആർഎൽ - ഒരു സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ ഒന്നിലധികം മെട്രോ സംവിധാനങ്ങളുണ്ടെങ്കിൽ അവയ്ക്കായി ഒരൊറ്റ മെട്രോ റെയിൽ കമ്പനി മതിയെന്നത് മാത്രമാണ് കേന്ദ്രത്തിന്റെ മാർഗനിർദേശമെന്ന് കെഎംആർഎൽ വിശദീകരിച്ചു. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിർദേശം അംഗീകരിച്ചില്ലെങ്കിൽ വിഷയം അവിടെത്തന്നെ അവസാനിക്കുമെന്നും കെഎംആർഎൽ വ്യക്തമാക്കി
News Desk22-Aug-2026കൊച്ചിയിൽ നിന്ന് ദുബായിലേക്ക് കപ്പൽ യാത്ര - അമിത ടിക്കറ്റ് നിരക്കിന് പരിഹാരമായി കൊണ്ടുവരുന്ന ഈ പദ്ധതിയിൽ 10,000 രൂപയാണ് ശരാശരി ടിക്കറ്റ് നിരക്ക് പ്രതീക്ഷിക്കുന്നത്. യാത്രക്കാർക്ക് 200 കിലോ ലഗേജ് വരെ സൗജന്യമായി കൊണ്ടുപോകാം. 3-4 ദിവസത്തെ യാത്രാസമയമുള്ള കപ്പലിൽ ഭക്ഷണവും വിനോദ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ ചിലവിൽ പ്രവാസികൾക്ക് നാട്ടിലെത്താനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും ഈ സർവീസ് സഹായകമാകും.
News Desk22-Aug-2026കോഴഞ്ചേരി പുതുപ്പറമ്പിൽ ശോശാമ്മ ജോർജ് (81) നിര്യാതയായി - മക്കൾ: ജെസി, ഡെയ്സി, ജോൺസൺ, വിൽസി, വിൽസൺ മരുമക്കൾ: ജേക്കബ് എബ്രഹാം (ജെസ്സ്), അനു ജേക്കബ്, ഷൈനി ജോൺസൺ, ലിജി വിൽസൺ. കൊച്ചുമക്കൾ: ജെറിൻ, ബെറ്റ്സി, ജെസിൻ, ബ്ലെസി, അലൻ, ജോഷിൻ, ജീവൻ, ആൽവിൻ . ദുഃഖിതരായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിൻ്റെയും ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെയും അനുശോചനങ്ങൾ അറിയിച്ചു കൊള്ളുന്നു.
News Desk20-Aug-2026സുമനസ്സുകളോട് സഹായം അഭ്യർത്ഥിക്കുന്നു - വീടു വക്കുവാനുള്ള പണം പൂർണ്ണമായി ലഭിച്ചിട്ട് അല്ല ഈ ഉദ്യേമത്തിലേക്ക് ചുവടു വച്ചത് എന്ന് അറിയിക്കട്ടെ. ഞങ്ങൾക്കുറപ്പുണ്ട് നല്ലവരായ എല്ലാ നാട്ടുക്കാരുടെയും ചെറുതും വലുതുമായ സഹായവും സഹകരണവും ഉണ്ടാകും. നമ്മൾ ഒരുമിച്ചു നിന്ന് ഈ കുടുംബത്തിന് കൈതാങ്ങാകുമെന്നും ഉറപ്പായും വിശ്വാസമുണ്ട്.
News Desk19-Aug-2026കോട്ടയം ജില്ലയിൽ പരിശോധന കടുപ്പിക്കാൻ കളക്ടർ ഉത്തരവിട്ടു - ഓണക്കാലത്ത് പൊതുവിപണിയിൽ ഉൽപ്പന്നങ്ങളുടെ കൃത്യമായ അളവും ഗുണനിലവാരവും ഉറപ്പാക്കാനും വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയാനുമായി കോട്ടയം ജില്ലയിൽ പരിശോധന കടുപ്പിക്കാൻ കളക്ടർ ഉത്തരവിട്ടു
News Desk18-Aug-2026ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ ബാംഗ്ലൂർ വാർഷിക സമ്മേളനം - കഴിഞ്ഞ ദിവസം കൂടിയ യോഗത്തിൽ ബാംഗ്ലൂരിലെ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ വാർഷിക സമ്മേളനം പ്രസിഡൻ്റ് ചാക്കോ കെ. തോമസ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. ഈ യോഗത്തിൽ ലാൻസൺ പി. മത്തായി അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി ജോസഫ് ജോൺ, മറ്റ് പ്രവർത്തകരായ ജോമോൻ ജോൺ, മനീഷ് ഡേവിഡ്, ജോസ് മാത്യൂ, ജോസ് വലിയ കാലായിൽ, ഡ്രവിഡ് എബ്രഹാം, ബെൻസൻ ചാക്കോ എന്നിവർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് വിവിധ കലാപരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. സംഘാടകർക്ക് ലാൻഡ് വേ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
News Desk18-Aug-2026യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശി ആശിഷ് - പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി ജനക്ഷേമത്തിനായി പ്രവർത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ആശിഷ് പറഞ്ഞു. ഉത്തരവാദിത്തം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജനങ്ങളുടെ അഭിപ്രായങ്ങളും നാടിന്റെ വികസന ആവശ്യങ്ങളും കൗൺസിലിന്റെ ശ്രദ്ധയിലെത്തിക്കാൻ സജീവമായി മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടനിലെ തദ്ദേശ സ്വയംഭരണ ഭരണസംവിധാനത്തിലേക്ക്
News Desk17-Aug-2026പി.ജെ. ഉമ്മൻ നിര്യാതനായി - പാസ്റ്റർ ജേക്കബ് ജോൺന്റെയും പാസ്റ്റർ റോയ് പൂവക്കാലയുടെയും ജേഷ്ഠ സഹോദരൻ ശ്രീ പി ജെ ഉമ്മൻ (ജോയിച്ചായൻ, 81 വയസ്സ്) മഹാരാഷ്ട്രയിലെ മകന്റെ ഭവനത്തിൽ വച്ച് ഓഗസ്റ്റ് 16 ഞാറാഴ്ച്ച ഉച്ചക്ക് 1 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ ജേക്കബ് ജോൺന്റെയും പാസ്റ്റർ റോയ്
News Desk17-Aug-2026പി.സി. എബ്രഹാം (മോനി 64) നിര്യാതനായി - ഒക്കലഹോമയിലെ IPA Church അംഗമായിരുന്നു. പാസ്റ്റർ പി.സി. ജേക്കബ്, പാസ്റ്റർ പി.സി. വർഗ്ഗീസ്, പാസ്റ്റർ പി.സി. ചാണ്ടി തുടങ്ങിയവർ സഹോദരങ്ങളാണ്. സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നാലെ.
News Desk17-Aug-2026ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9085 ആയി - ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 38 കേസുകളിലായി 38 പേര് കൂടി അറസ്റ്റിലായി ; ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9085 ആയി
News Desk16-Aug-2026UDF അധികാരത്തിലെത്തിയതോടെ സർക്കാർ ആശുപത്രികൾ തകർന്നു’ : പി. എ. മുഹമ്മദ് റിയാസ് - ജില്ലയിലെ എംഎൽഎ എന്ന നിലയിൽ ഇത്തരം നിർണായക വിഷയങ്ങളിൽ തന്നോട് യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും റിയാസ് ആരോപിച്ചു. ആശുപത്രി കുത്തകകളെ സഹായിക്കുന്നതിനായാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും മെഡിക്കൽ കോളേജിനെ തകർക്കാനുള്ള യുഡിഎഫ് നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
News Desk16-Aug-2026മംഗളൂരുവിലെ കെഎഫ്സി ഔട്ട്ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി ഗോഡൗൺ സീൽ ചെയ്തു - ഓൺലൈൻ ഡെലിവറിയായി ലഭിച്ച കെഎഫ്സി ഭക്ഷണത്തിന് ദുർഗന്ധവും മോശം രുചിയും അനുഭവപ്പെട്ടെന്ന പരാതിയെ തുടർന്ന് മംഗളൂരുവിലെ കെഎഫ്സി ഔട്ട്ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി ഗോഡൗൺ സീൽ ചെയ്തു !!
News Desk16-Aug-2026നടൻ ദേവൻ ബിജെപി വിട്ടു ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും, പ്രാഥമിക അംഗത്വവും രാജിവെച്ചു - തന്റെ രാഷ്ട്രീയ ലൈൻ ബിജെപിയുമായി ചേർന്ന് പോകുന്നില്ലെന്ന് ദേവൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിൻറെ വിജയത്തിൽ തനിക്ക് വലിയ പങ്കുണ്ടെന്നും ദേവൻ പറഞ്ഞു. സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ നേരിട്ടു. അത് ഇപ്പോൾ തുറന്ന് പറയുന്നില്ലെന്നും ദേവൻ പറഞ്ഞു. രാജി തീരുമാനം അഞ്ച് മാസം മുമ്പെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. 2021ലാണ് ബിജെപിയിൽ
News Desk16-Aug-2026മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നൽകാത്തതിനാലെന്ന് പ്രാഥമിക നിഗമനം - ലോണെടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. പിതാവ് ആൻറണിയോടും അമ്മ വത്സമ്മയോടും ലോൺ തിരിച്ചടയ്ക്കുന്നതിനും ലഹരി വാങ്ങുന്നതിനും ഉൾപ്പെടെ പലതവണ അജീഷ് പണം ആവശ്യപ്പെട്ടു. എന്നാൽ ഒരു പരിധി കഴിഞ്ഞപ്പോൾ പണം നൽകാതിരുന്നത് അജീഷിന് മാതാപിതാക്കളോടുള്ള വൈരാഗ്യത്തിന് കാരണമായി. ഇതും കൊലപാതകത്തിലേക്ക്
News Desk16-Aug-2026പി.സി. ജോര്‍ജിന്റെ പ്രസംഗം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെയും മുതിര്‍ന്ന ഭാരവാഹികളെയും പ്രതിരോധത്തിലാക്കി - ജൂലൈ 18-ന് എരുമേലിയില്‍ വെച്ച് നടന്ന 'ദീന്‍ദയാല്‍' ബി.ജെ.പി ലീഡര്‍ഷിപ്പ് ക്യാമ്പില്‍ പി.സി. ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ബിജെപി വിവാദത്തിൽ ആയത്.
News Desk16-Aug-2026മുൻ പശ്ചിമ ബംഗാൾ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - തൃണമൂൽ കോൺഗ്രസ് നേതാവും മുൻ പശ്ചിമ ബംഗാൾ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
News Desk16-Aug-2026മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് - കടലാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കേണ്ടതാണ്. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഈ സമയത്ത് പൂർണ്ണമായും ഒഴിവാക്കണം. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും
News Desk15-Aug-2026ഗൂഗിള്‍ മാപ്പ് പണികൊടുത്തു : നടൻ മമ്മൂട്ടിക്ക് ആരാധകന് വഴികാട്ടിയായി - മമ്മൂട്ടി കമ്പനി നിര്‍മിച്ച് നിധീഷ് സഹദേവന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മടക്കയാത്രയിലായിരുന്നു സംഭവം. ഡ്രൈവര്‍ ഉണ്ണി, ജോര്‍ജ്, രമേഷ് പിഷാരടി, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
News Desk15-Aug-2026എംഡിഎംഎയുമായി ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പടെ മൂന്ന് യുവാക്കള്‍ പിടിയിലായി - ആഗസ്റ്റ് 14ന് പുലര്‍ച്ചെ കൊട്ടാരക്കര കെഎസ്ആര്‍ടിസി. ബസ് സ്റ്റാന്‍ഡിന് സമീപം നടത്തിയ പരിശോധനയിലാണ് 143.872 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഓണവിപണി ലക്ഷ്യമിട്ടാണ് ബാംഗ്ലൂരില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും കൊട്ടാരക്കര പോലീസ് സ്റ്റേഷന് എസ് എച്ച്ഒ ജിജുകുമാര്‍, എസ്ഐ മാരായ ഹേമന്ദ് മോഹന്‍, സജീവ്, മുജീബ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
News Desk15-Aug-2026



















