മണിമലയാറ്റിൽ കുളിക്കാനിറങ്ങി കാണാതായ വാളക്കുഴി ആമ്പല്ലൂർ സ്വദേശി ഫെബിൻ ഷിബു മാത്യുവിന്റെ (17) കണ്ടെത്തി.

മല്ലപ്പള്ളി: വാളക്കുഴി ആമ്പല്ലൂർ ഷിബുവിന്റെ മകനാണ് ഫെബിൻ. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സുഹൃത്തുക്കളായ മൂന്ന് പേരോടൊപ്പം ഫെബിൻ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെയാണ് ഫെബിനെ കാണാതായത്. വിവരമറിഞ്ഞ് തിരുവല്ലയിൽനിന്നുള്ള അഗ്നിരക്ഷാസേനയും സ്കൂബാ സംഘവും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ഫെബിനെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ആറ്റിൽനിന്ന് കണ്ടെത്തിയത്.

ചെങ്ങരൂർ സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു ഫെബിൻ. പിതാവ് : മാതാവ്: ഷെറിൻ, സഹോദരൻ: ഫെനിൽ. 

RELATED STORIES