തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: ജില്ലയിലെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ 21കാരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നടുവണ്ണൂർ കാവുന്തറ സ്വദേശിയും അധ്യാപകനായിരുന്ന രാജഗോപാലൻ മാസ്റ്ററുടെയും നടുവണ്ണൂർ കെഎസ്ഇബി ഉദ്യോഗസ്ഥ സന്ധ്യയുടെയും മകനുമായ അനുവിന്ദിനെയാണ് തിങ്കളാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അനുവിന്ദ്. മിഡ്‌ടേം പരീക്ഷയുടെ പഠനാവധിക്കായി വീട്ടിലെത്തിയിരിക്കുകയായിരുന്നു.

രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ.

അനുവിന്ദിന്റെ സഹോദരൻ ഡോ. അമൽരാജാണ്.

മൃതശരീരം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കും.


RELATED STORIES