ഡിഷ്‌വാഷ് ലിക്വിഡുകൾ ആരോഗ്യത്തിന് കനത്ത ഭീഷണിയാണെന്ന മുന്നറിയിപ്പുമായി പ്രശസ്ത ഡോക്ടർ

ഓർത്തോപീഡിക് സർജനും ഹെൽത്ത് എഡ്യൂക്കേറ്ററുമായ ഡോക്ടർ മനാന് വോറയാണ് സാധാരണക്കാരുടെ കണ്ണ് തുറപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. അടുക്കളയിലെ ഏറ്റവും വിഷമയമുള്ള വസ്തുക്കളിൽ ഒന്ന് നാം നിഷ്കളങ്കമായി കരുതുന്ന ഇത്തരം ഡിഷ്‌വാഷ് ലിക്വിഡുകൾ ആകാം എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

നാം ഭക്ഷണം കഴിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും പാത്രങ്ങൾ കഴുകുന്ന ദ്രാവകവും തമ്മിൽ നേരിട്ട് ബന്ധമുള്ളതിനാൽ ഇതിന്റെ അപകടസാധ്യത വളരെ വലുതാണ്. കാഴ്ചയിൽ സുരക്ഷിതമെന്ന് തോന്നുമെങ്കിലും ഇവയുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും.

RELATED STORIES