വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ചു

ഓൺ‌ലൈൻ തട്ടിപ്പുകൾ, അക്കൗണ്ട് ഹാക്കിംഗ്, തെറ്റായ വിവരങ്ങളുടെ പ്രചാരം എന്നിവ തടയുന്നതിനാണ് കമ്പനി ഈ പുതിയ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും അക്കൗണ്ട് സുരക്ഷയ്ക്കും മുൻഗണന നൽകുന്ന രീതിയിലാണ് പുതിയ മാറ്റങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്.

അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് പുതിയ അപ്‌ഡേറ്റിലെ പ്രധാന ആകർഷണം. അപരിചിതരായ വ്യക്തികളിൽ നിന്ന് സന്ദേശം ലഭിക്കുമ്പോൾ തന്നെ അവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്ക്രീനിൽ തെളിയും. ഈ അക്കൗണ്ട് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ സ്പാം ആയി തരംതിരിച്ചിട്ടുണ്ടോ എന്ന് എളുപ്പത്തിൽ മനസിലാക്കാൻ ഇതിലൂടെ സാധിക്കും.

RELATED STORIES