ശബരിമല വിശ്വാസത്തിനെതിരായ വിവാദ പരാമർശം

ശബരിമല വിശ്വാസത്തിനെതിരായ വിവാദ പരാമർശം: സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം കൊട്ടാരവും വിവിധ സംഘടനകളും ഒത്തൊരുമിച്ചു. 

മലയാളം സർവകലാശാലയിലെ പരിപാടിക്കിടെ ശബരിമല അയ്യപ്പ വിശ്വാസത്തിനെതിരെയും ആചാരങ്ങൾക്കെതിരെയും വിവാദ പരാമർശങ്ങൾ നടത്തിയ ദളിത് ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാടിനെതിരെ വ്യാപക പ്രതിഷേധവും നിയമനടപടിയും ശക്തമാകുന്നു. പ്രസ്തുത പരാമർശത്തിൽ അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെടുകയും, സംഭവത്തിൽ സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും അടിയന്തരമായി ഇടപെട്ട് ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സണ്ണിക്കെതിരെ ലൈംഗികാധിക്ഷേപ പരാമർശങ്ങളുടെ പേരിൽ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഈശ്വറും ആലങ്ങാട് അയ്യപ്പ സേവാ സംഘവും ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഇതിനുപുറമെ, സണ്ണി കപിക്കാടിനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതിയും ശബരിമല കർമ്മസമിതിയും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.

RELATED STORIES