ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷനെ ആവശ്യമുണ്ടെന്നും ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ഉടൻ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി പദവിയുള്ള സണ്ണി ജോസഫിന് കെ.പി.സി.സി അധ്യക്ഷ സ്ഥാനം കൂടി ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമാണ്. ‘വൺ മാൻ വൺ പോസ്റ്റ്’ നയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട മുല്ലപ്പള്ളി, മറ്റ് ചുമതലകളോ പദവികളോ ഉള്ള ജനപ്രതിനിധികൾക്ക് അധ്യക്ഷസ്ഥാനം നൽകുന്നത് കുട്ടിക്കളിയായി മാറുമെന്നും നിലവിലെ എം.പിമാരെയും എം.എൽ.എമാരെയും പദവിയിലേക്ക് പരിഗണിക്കുന്നതിനെതിരെ വിമർശിക്കുകയും ചെയ്തു.

അർഹതയുള്ളവർക്കാണ് സ്ഥാനം നൽകേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓണത്തിന് ശേഷം അധ്യക്ഷ മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാക്കാനാണ് നീക്കം.

RELATED STORIES