കേരളത്തിൽ സെപ്റ്റംബർ 2 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത

15.6 മില്ലിമീറ്റർ മുതൽ 64.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും ഒരു ജില്ലയിലും പ്രഖ്യാപിച്ചിട്ടില്ല.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഇന്ന് (30/08/2026) വൈകുന്നേരം 5:30 മുതൽ തിങ്കളാഴ്ച രാത്രി 11:30 വരെ 0.6 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കയറിവരാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇതുമൂലം തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.

RELATED STORIES