കെ.എസ്.ആർ.ടി.സിക്ക് ‘ജോസേട്ടന്റെ വക’ ഒരു ബസ് ; 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി സ്വദേശി

മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ 40 ലക്ഷം രൂപയുടെ ചെക്ക് ജോസ് മുഖ്യമന്ത്രി വി ഡി സതീശന് കൈമാറി.

മാതൃകാപരമായ ഈ നീക്കത്തെ പ്രശംസിച്ച മുഖ്യമന്ത്രി, കൂടുതൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും പൊതുഗതാഗത സംവിധാനത്തെ പിന്തുണയ്ക്കാൻ മുന്നോട്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. മുഖ്യമന്ത്രി ഏറ്റുവാങ്ങിയ ചെക്ക് തുടർന്ന് ഗതാഗത മന്ത്രിക്ക് കൈമാറി.

അങ്കമാലിയിൽ ‘ഹീമാൻ ഓട്ടോ റോബോ പാർക്ക്’ എന്ന സ്ഥാപനം നടത്തുന്ന ജോസ്, പൊതുഗതാഗതം ശക്തിപ്പെടുത്താൻ ജനങ്ങൾ പങ്കാളികളാകണമെന്ന സർക്കാരിന്റെ ആഹ്വാനം ഉൾക്കൊണ്ടാണ് ഈ തീരുമാനം എടുത്തത്.

അങ്കമാലി ഡിപ്പോയിൽ നിന്ന് അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന തരത്തിൽ പുതിയ ബസ് സർവീസ് നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

RELATED STORIES