മാസപ്പടിക്കേസിൽ സി.എം.ആർ.എൽ എം.ഡിയുടെ ഡയറി വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരൻ

തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി പണം വാങ്ങുന്നതും അഴിമതിപ്പണം കൈപ്പറ്റുന്നതും രണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം. വിഷയം ഏത് ഏജൻസി അന്വേഷിച്ചാലും കുഴപ്പമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്നും കൂട്ടിച്ചേർത്തു. ഇ.ഡി പറയുന്ന കാര്യങ്ങൾ കണ്ണടച്ച് വിശ്വസിക്കുന്ന ശീലം കേരളത്തിനില്ലെങ്കിലും ഔദ്യോഗികമായി വിവരങ്ങൾ ആവശ്യപ്പെട്ടാൽ നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി നേതാവ് ഷോൺ ജോർജ് മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് രേഖയുടെ പേജുകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിന് പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. എസ്‌.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച രേഖകളുടെ ഭാഗമാണ് ഷോൺ ജോർജ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.

RELATED STORIES