തന്റെ കൈവശം വിമാനവും ഹെലികോപ്റ്ററും പൈലറ്റും ഉണ്ടെന്നും സഹായിക്കാൻ തയ്യാറെന്നും  യൂസഫ് അലി

കേരളത്തിലെ മന്ത്രിമാരുടെ സ്വകാര്യ വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയുടെ പുതിയ പ്രതികരണം ശ്രദ്ധ നേടുന്നത്.

തന്റെ കൈവശം വിമാനവും ഹെലികോപ്റ്ററും പൈലറ്റും ഉണ്ടെന്നും, രാജ്യത്തിനോ സർക്കാരിനോ എന്തെങ്കിലും ആവശ്യമായി വന്നാൽ അവ വിട്ടുനൽകാൻ താൻ തയ്യാറാണെന്നും യൂസഫലി പറഞ്ഞു. അതിന് പകരമായി ആരിൽ നിന്നും ഒരു ആനുകൂല്യവും താൻ ആവശ്യപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രകൃതിദുരന്തങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ കേരളത്തിന് വിമാനവും ഹെലികോപ്റ്ററും നൽകാൻ തയ്യാറാണെന്നും, കേരളത്തിന് ആവശ്യം വരുമ്പോൾ സഹായിക്കേണ്ടത് തന്റെ ഉത്തരവാദിത്തമായാണ് കാണുന്നതെന്നും യൂസഫലി പറഞ്ഞതായി റിപ്പോർട്ടുണ്ട്.

RELATED STORIES