ക്രിസ്മസ് ആഘോഷങ്ങൾക്ക് കേക്ക് മിക്സിങ് ചടങ്ങോടെ ക്രൗൺ പ്ലാസ കൊച്ചി തുടക്കമിട്ടു

കൊച്ചി : നടി നിഖില വിമൽ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ സെലിബ്രിറ്റികൾ, ഇൻഫ്ലുവൻസർമാർ, കോർപ്പറേറ്റ് പങ്കാളികൾ, ഹോട്ടൽ ഉപഭോക്താക്കൾ, അതിഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

ക്രിസ്മസിന്റെ ഒരുമയുടെയും പങ്കിടലിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന പരമ്പരാഗത ചടങ്ങാണ് കേക്ക് മിക്സിങ് എന്ന് ക്രൗൺ പ്ലാസ കൊച്ചി ജനറൽ മാനേജർ ദിനേശ് റായ് പറഞ്ഞു. കമ്മ്യൂണിറ്റി പങ്കാളിയായ റൗണ്ട് ടേബിൾ ഇന്ത്യയുടെ സഹകരണത്തോടെ കേക്കുകളുടെ ആദ്യ ബാച്ച് തയ്യാറായ ശേഷം ‘രക്ഷാ സൊസൈറ്റി ഫോർ ദി കെയർ ഓഫ് ചിൽഡ്രൻ വിത്ത് സ്പെഷ്യൽ നീഡ്സ്’ എന്ന സ്ഥാപനത്തിലെ കുട്ടികൾക്ക് കേക്കുകൾ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിലെ പ്രധാന ആകർഷണം 3,500 കിലോഗ്രാം ഫ്രൂട്ട് മിക്സ് ഉപയോഗിച്ചുള്ള കൂറ്റൻ കേക്ക് മിക്സിങ്ങായിരുന്നു. ഗുണനിലവാരമുള്ള ഡ്രൈ ഫ്രൂട്ട്സ്, നട്സ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്കൊപ്പം 300 ലിറ്റർ റെഡ് വൈനും 75 ലിറ്റർ തേനും ചേർത്താണ് പ്ലം കേക്കിനുള്ള മിശ്രിതം തയ്യാറാക്കിയത്.

ഈ മിശ്രിതം 60 ദിവസത്തോളം ഫെർമന്റ് ചെയ്ത ശേഷമാണ് ഡിസംബറിൽ കേക്ക് തയ്യാറാക്കാനുള്ള മാവിൽ ചേർക്കുകയെന്ന് ഹോട്ടലിന്റെ കളിനറി ഡയറക്ടർ ഷെഫ് കലേഷ് വിശദീകരിച്ചു. ഈ വർഷം 12,000 റിച്ച് പ്ലം കേക്കുകൾ തയ്യാറാക്കാനാണ് ഹോട്ടൽ ലക്ഷ്യമിടുന്നത്. കേക്കുകളുടെ പ്രീ-ഓർഡറുകളും ആരംഭിച്ചിട്ടുണ്ട്.

ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന കേക്ക് മിക്സിങ് ചടങ്ങ് അതിഥികൾക്ക് ആഘോഷത്തിന്റെ ഭാഗമാകാനുള്ള അവസരമായി മാറി. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യവും ചടങ്ങിന് മാറ്റുകൂട്ടി.

RELATED STORIES