മരിച്ച പ്രവാസി മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ബുറൈദ സൗദി അറേബ്യയിലെ ബുറൈദയിൽ മരിച്ച പ്രവാസി മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം, ഓയൂർ, കാറ്റാടി സ്വദേശി കുന്നക്കാട്ട് സാബു വില്ലയിൽ സവിൻ സാബു (29) ആണ് മരിച്ചത്. സെപ്റ്റംബർ 18ന് ബുറൈദയിലെ താമസസ്ഥലത്താണ് സവിൻ സാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപാണ് ഭാര്യയുടെ ആശ്രിത വീസയിൽ സവിന്റെ സാബു ബുറൈദയിലെത്തിയത്.

ബുറൈദ എം.സി.എച്ച് ആശുപ്രതിയിൽ സ്റ്റാഫ് നഴ്സായ സിമി തങ്കച്ചൻ ആണ് ഭാര്യ. സാബു ചാക്കോ, ലീലാമ്മ എന്നിവരാണ് മാതാപിതാക്കൾ. സഹോദരി: സാവിയോ സാബു, സഹോദരി ഭർത്താവ്: റിൻസി തോമസ്.

ബുറൈദയിലെ കനിവ് ജീവകാരുണ്യ കൂട്ടായ്മയുടെ ഇടപെടലിലാണ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ചത്. മരണാനന്തര സഹായങ്ങൾക്കും, നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനും കനിവ് ജീവകാരുണ്യ കൂട്ടായ്മ അംഗം സലാം പാറട്ടി നേതൃത്വം നൽകി.

റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി കാറ്റാടിയിലെ വീട്ടിലെത്തിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർഥനകൾക്ക് ശേഷം മൂന്നിന് ഓയൂർ സെന്റ് തോമസ് മാർത്തോമ്മാ  ഇടവകയിലെ ശുശ്രൂഷകളെ തുടർന്ന് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

RELATED STORIES