ഫാൻസി സ്റ്റോറിൽ കയറി സ്ത്രീക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ സ്വാമി അറസ്റ്റിൽ

പത്തനംതിട്ട: പന്തളം എം.സി. റോഡിലെ ഫാൻസി സ്റ്റോറിൽ കയറി സ്ത്രീക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സന്യാസി പിടിയിലായി. ഗുരുസ്വാമി (37) ആണ് പിടിയിലായത്.​ ഉത്തർപ്രദേശിലെ ആശ്രമത്തിന്റെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർ വരെ മൂന്ന് കാളവണ്ടികളിലായി നടത്തുന്ന യാത്രാസംഘത്തിലെ അംഗമാണ് ഇയാൾ. യാത്രയുടെ ഭാഗമായി ലഘുലേഖ വിതരണം ചെയ്യാൻ കടയിൽ കയറിയപ്പോഴായിരുന്നു അതിക്രമം. യുവതി അറിയിച്ചതിനെ തുടർന്ന് ഭർത്താവും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ച് പന്തളം പോലീസിന് കൈമാറി. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്

RELATED STORIES