പഞ്ചാബിലെ പാസ്റ്റർ ബൽവിന്ദർ പാൽ മരണപ്പെട്ടു

ബറ്റാല :ഇന്ന് രാവിലെ പഞ്ചാബിലെ ബറ്റാലയിൽ ബൽവിന്ദർ പാൽ എന്ന  പാസ്റ്റർ കൊല്ലപ്പെട്ടു.

കുറേ കാലമായി ബറ്റാലയിലെ ഗാന്ധി ക്യാമ്പ് പ്രദേശത്തുള്ള തന്റെ വീട്ടിൽ ഒരു പള്ളി നടത്തിവരികയായിരുന്നു പാസ്റ്റർ ബൽവിന്ദർ പാൽ.

രാവിലെ 9:30-ഓടെ രണ്ട് അക്രമികൾ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ചുകയറി,ഇരുമ്പ് മുറിക്കാൻ ഉപയോഗിക്കുന്ന ഉപകരണം കൊണ്ട് ആക്രമിച്ച് കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാസ്റ്ററെ കുടുംബാംഗങ്ങൾ ഉടൻ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

RELATED STORIES