IPC യുടെ ഇലക്ഷൻ സമാധാനപരമായി നടന്നു കൊണ്ടിരിക്കുന്നു

കുമ്പനാട്: ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന IPC യുടെ ഇലക്ഷൻ സമാധാനപരമായി നടന്നു കൊണ്ടിരിക്കുന്നു എന്ന് ഞങ്ങളുടെ ലേഖകൻ സീ. ജോൺ അറിയിക്കുന്നു.


നല്ല കാലാവസ്ഥയാണ്, യാതൊരു തടസ്സവും കൂടാതെ വോട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് എല്ലാ പോളിംഗ് സ്ഥലത്തും കണ്ടു വരുന്നത്.


വളരെ തിരക്കുണ്ട് ജനങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. 3 പാനലിലുള്ളവർക്കും സജീവമായ പ്രതീക്ഷയാണ് ഉള്ളത്. വടക്കേ ഇന്ത്യയിൽ നിന്നും ധാരാളം ആൾക്കാർ ഈ പ്രാവശ്യം വോട്ടിനായി വന്നിട്ടുണ്ട്.  മറ്റ് പ്രശ്നങ്ങളൊന്നും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നില്ല.


കോടതിയിൽ നിന്നും ഒപ്സർവേഷനു വേണ്ടി അധികാരികളും വോട്ടിംഗ് സ്ഥഥലത്ത് ഇപ്പോൾ ഉണ്ട്.

RELATED STORIES