വേൾഡ് ക്രിസ്ത്യൻ കൗൺസിലിന്റെ സമ്മേളനം പത്തനംതിട്ടയിൽ

പത്തനംതിട്ട: യേശുക്രിസ്തുവിന്റെ നാമത്തിൽ ഏവർക്കും സ്നേഹവന്ദനം. സംഘടനാവിഭാഗവ്യത്യാസമെന്യേ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആദിയായ വിവിധ മേഖലകളിലൂടെ സമൂഹത്തിന്റെ വികസനത്തിനായി വ്യക്തമായ കാഴ്ചപ്പാടോടെ യത്നിക്കുന്ന സംഘടനയായ "വേൾഡ് ക്രിസ്ത്യൻ കൗൺസിലും"(WCC) കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും സംയുക്തമായ് ഒരുക്കുന്ന അവകാശ ബോധവൽക്കരണ  സമ്മേളനം നവംമ്പർ 27, ബുധനാഴ്ച്ച 3 pm മുതൽ 5.30 pm വരെ പത്തനംതിട്ട മണ്ണിൽ റീജൻസി ഹോട്ടൽ ആഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു.


പ്രസ്തുത സമ്മേളനത്തിൽ‌ ക്രിസ്ത്യൻ സമൂഹത്തിനു‌ ന്യൂനപക്ഷം എന്ന നിലയിൽ ലഭ്യമാകുവാനുള്ള അവകാശങ്ങൾ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സർക്കാർ സംവിധാനങ്ങളിൽ നിന്നും ലഭിക്കേണ്ട പൗരാവകാശങ്ങൾ, പെന്തക്കോസ്ത്‌ വിഭാഗങ്ങൾ സമൂഹത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ആദിയായ വിഷയങ്ങളെക്കുറിച്ച്‌ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ, കമ്മീഷൻ മെമ്പേഴ്സ് വിവിധ സഭാനേതാക്കൾ, ജനപ്രതിനിധികൾ, സാംസ്കാരിക നായകർ തുടങ്ങിയവർ സംസാരിക്കുന്നു.


പെന്തെക്കോസ്ത് സഭകളുടെ ഐക്യത ഗവൺമന്റ്‌ തലത്തിൽ മനസ്സിലാക്കുവാൻ നമ്മുടെ എല്ലാവരുടെയും സാന്നിദ്ധ്യം ഉറപ്പു വരുത്തേണ്ടത്‌ അനിവാര്യമാണ്‌. ഈ സമ്മേളനത്തിലേക്ക്‌ നിങ്ങളെ ഏവരെയും സാദരം ക്ഷണിക്കുന്നു. 


WCC യ്ക്കു വേണ്ടി

റവ. ജെസ്റ്റിൻ കോശി, ബാംഗ്ലൂർ

ബ്രദർ ഡേവിഡ് സാമുവേൽ, കൊല്ലം

റവ. മാത്യൂ ബെന്നി, കോട്ടയം

ഇവാ. മാത്യൂസ് ജോർജ്ജ്, കോട്ടയം

For Further Information +91 9447590646, +91 9497090064 (WhatsApp)

+91 7829090900.

RELATED STORIES