ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക്  നമ്മള്‍ ഒരു കൈത്താങ്ങ് ആകൂക

ഓണ്‍ലൈന്‍ക്ലാസ് നഷ്ടമായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു എന്ന് പറയുന്ന നമ്മുടെ പ്രീയ സഹോദരി ദേവികയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്നു കൊണ്ട് പഠിക്കാന്‍ അവസരം നഷ്ടപ്പെട്ട് ഇനിയൊരു കുട്ടിയ്ക്കും ഈ ഗതി വരാതിരിക്കാന്‍ നമ്മളും പ്രതിഞ്ജാബദ്ധരാണ് എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ട്...... 


സാമൂഹ്യസേവനരംഗത്ത് കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്റെ  മറ്റൊരു ശക്തമായ ഇടപെടല്‍ കൂടി...


പ്രിയ മാധ്യമസുഹൃത്തുക്കളേ -


കോവീഡ്- 19 ന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസ സബ്രദായം ആവിഷ്‌ക്കരിച്ചിരിക്കുകയാണല്ലോ.എന്നാല്‍, ആദിവാസി മേഖലകളിലടക്കം പിന്നാക്കാവസ്ഥയില്‍ കഴിയുന്ന നിരവധി മേഖലകളില്‍ സ്മാര്‍ട്ട് ഫോണോ, ടെലിവിഷനോ ഇല്ലാത്ത കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. അവരും അവരുടെ മാതാപിതാക്കളും ഭാവിയെ നോക്കി പകച്ചു നില്‍ക്കുന്ന കാഴ്ച്ച സാക്ഷരതയിലും, പ്രബുദ്ധതയിലും പ്രഥമസ്ഥാനത്തു നിലകൊള്ളുന്ന കേരളത്തിലാണെന്നുള്ളത് ഖേദകരമായ ഒരു യാഥാര്‍ത്ഥ്യമാണ്.


ജനകീയ പ്രശ്‌നങ്ങളില്‍ ധാരാളം ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ ഈ ദുരവസ്ഥയ്‌ക്കൊരു പരിഹാരം കണ്ടെത്താന്‍ ബൃഹത്തായ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുകയാണ്.

മേല്‍പ്പറഞ്ഞ സാഹചര്യത്തിലുള്ള കുട്ടികളുള്ള കുടുംബങ്ങളുടെ വിവരശേഖരണം നടത്തി അതാതു പ്രദേശത്തെ എം.എല്‍.ഏ മാര്‍, എം.പി മാര്‍, ത്രീതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വില്ലേജ്- താലൂക്ക് ഓഫീസര്‍മാര്‍, ജില്ലാ കളക്ടര്‍, സാമൂഹ്യ-സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തികള്‍ എന്നിവര്‍ക്കു കൈമാറാന്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. നമ്മുടെ അംഗങ്ങള്‍ വിവരങ്ങള്‍ കൈമാറുന്നതിന്റെ  ഫോട്ടോയും, ശേഖരിക്കുന്ന വിവരങ്ങളും അതാതു ജില്ലാ കമ്മറ്റി ഭാരവാഹികള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യുക. അസ്സോസിയേഷന്‍ നേതൃത്വം കേന്ദ്ര-സംസ്ഥാന ഭരണാധികള്‍ക്കടക്കം പ്രമുഖ വ്യവസായ പ്രമുഖര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ഈ വിവരങ്ങള്‍ കൈമാറുകയും അവരുടെ ഇടപെടലുകള്‍ കൂടി അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്ന പദ്ധതിയാണ് നമ്മള്‍ വിഭാവനം ചെയ്യുന്നത്.


മാധ്യമ രംഗത്ത് സംസ്ഥാനത്തെ മുക്കിലും മൂലയിലും സജീവമായി പ്രവര്‍ത്തിക്കുന്ന കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ അംഗങ്ങള്‍ സത്വരമായി വിവരശേഖരണം നടത്തി ഈ ദുരവസ്ഥയ്‌ക്കൊരു പരിഹാരം കണ്ടെത്താന്‍ സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...


സ്റ്റേറ്റ് കമ്മറ്റി -

കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍.

02 ജൂണ്‍:2020,

തിരുവനന്തപുരം.

RELATED STORIES