ആകുല വേളയിൽ ആശ്വാസ ഗമനം

ഷാർജാ: യു.പി.എഫ് പ്രവർത്തകരുടെയും വർഷിപ്പ് സെൻ്റെറിൻ്റെയും സംയുക്തത്തിൽ കേറോണാ കാലത്ത് നാട്ടിൽ പോകാൻ കഴിയാതെ നിരാശയിലായവർക്ക് ദൈവത്തിൻ്റെ കരം മനുഷ്യരുപത്തിൽ തേടിയെത്തി. ജോലിക്കും മറ്റും യു.എ.ഇ യിൽ ഉണ്ടായിരുന്നവർക്ക് കൈത്താങ്ങായി മാറി കാരുണ്യത്തിൻ്റെ കരങ്ങൾ  എന്നതിൽ യാതൊരു അതിശേയോക്തിയുമില്ലാത്ത കാര്യമായിരുന്നു.

സ്വദേശത്ത് മടങ്ങി പോകാൻ കഴിയാതിരുന്ന ഇന്ത്യക്കാർക്ക് ആകുല വേളയിൽ  ആശ്വാസമായി. നാല് ഫ്ലെറ്റുകൾ യു.പി.എഫ് പ്രവർത്തകരുടെയും വർഷിപ്പ് സെൻ്റെറിൻ്റെയും  അക്ബർ ട്രാവൽസിൻ്റെ പ്രവർത്തകൻ സജുവിൻ്റെയും നേതൃത്വത്തിൽ ആയിരുന്നു യാത്രാ സൗകര്യം  ഒരിക്കിയത്. അക്ബർ ട്രാവൽസിനും യൂ.പി.എഫിൻ്റെ  പ്രവർത്തകർക്കും  അകമഴിഞ്ഞ നന്ദിയും കടപ്പാടും ലാൻഡ് വേ ന്യൂസ് അറിയിക്കുന്നു.

RELATED STORIES