കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലന്‍സ്‌ പിടികൂടി

കോട്ടയം: ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിലെ റവന്യൂ ഓഫീസറായ പി.റ്റി. സുശീലയും, റവന്യൂ ഇന്‍സ്പെക്ടറായ സി.ആര്‍. ശാന്തയുമാണ്‌ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലന്‍സ്‌ പിടികൂടിയത്‌.

കാനഡയില്‍ ജോലിനോക്കുന്ന പോത്തോട്‌ സ്വദേശി  ‌പുതുതായി നിര്‍മ്മിച്ച വീടിനു കരംഅടക്കുവാന്‍ സുഹൃത്തിനെ ചുമതല പ്പെടുത്തിയതനുസരിച്ചു 2020 നവംബർ 4 ന് കരം കൊടുക്കാൻ വേണ്ടി ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയില്‍ എത്തിയപ്പോള്‍ കരം അടക്കേണ്ടത്‌ 3500/- രൂപയാണെന്നും കരം അടക്കണമെങ്കില്‍ സംഭാവനയായി റവന്യൂ ഓഫീസറായ പിറ്റി. സുശീലക്കും റവന്യൂ ഇന്‍സ്പെക്ടറായ സി.ആര്‍. ശാന്തക്കും 5000/- രൂപ സംഭാവന നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
തൽക്കാലം കരം  അടക്കാതെ പുറത്തിറങ്ങിയ സജി ഉടനടി വിജിലന്‍സ്‌ കിഴക്കന്‍ മേഖല സൂപ്രണ്ട്‌ വി.ജി. വിനോദ്‌ കുമാറിനെ അറിയിക്കുകയും ഉടനെ തന്നെ വിജിലന്‍സ്‌ കെണി ഒരുക്കുകയുമാണുണ്ടായത്. വൈകിട്ട്‌ 4.25 ന് ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി ഓഫീസില്‍ 5000 രൂപ കൈക്കൂലി സംഭാവന  ഓഫീസർമാർ വാങ്ങുന്നതിനിടയിൽ റവന്യൂ ഓഫീസറായ പി.റ്റി. സുശീലയെയും റവന്യൂ ഇന്‍സ്പെക്ടറായ സി.ആര്‍. ശാന്തയെയും കോട്ടയം വിജിലന്‍സ്‌ ഡി.വൈ.എസ്‌.പി, ബി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ്‌ സംഘം അറസ്റ്റ്‌ ചെയ്യുകയുമാനുണ്ടായത്‌.
കൈക്കൂലി വാങ്ങിയ തുകയില്‍ നിന്നും 4500/- രൂപ റവന്യൂ ഇന്‍സ്പെക്ടറായ സി.ആർ. ശാന്തയില്‍ നിന്നും 500/- രൂപ റവന്യൂ ഓഫീസറായ പിറ്റി.സുശീലയില്‍ നിന്നും വിജിലന്‍സ്‌ പിടിച്ചെടുത്തു.


വിജിലന്‍സ്‌ സംഘത്തില്‍ ഡി.വൈ.എസ്‌.പിയെ കൂടാതെ ഇന്‍സ്പെക്ടര്‍മാരായ റിജോ. പി. ജോസഫ്‌, റെജി.എം, എ.ജെ. തോമസ്‌എന്നിവരും സബ്‌ ഇന്‍സ്പെക്ടര്‍മാരായ വിന്‍സെന്റ്‌ കെ. മാത്യു, തുളസീധര കുറുപ്പ്‌, സ്റ്റാന്‍ലി തോമസ്‌ തുടങ്ങിയവരും ഉണ്ടായിരുന്നു. അറസ്റ്റ്‌ ചെയ്ത പ്രതികളെകോട്ടയം വിജിലന്‍സ്‌ കോടതി മുമ്പാകെഹാജരാക്കിയിട്ടുണ്ട്.

RELATED STORIES

 • പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും - കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മാധ്യമ പ്രവര്‍ത്തകര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ഉണ്ടാകും. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന കമ്മീഷന്‍ അംഗീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ആണ് പോസ്റ്റല്‍ വോട്ട്

  ഉദ്യോഗസ്ഥര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ - മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധാനം ചെയ്യുന്ന ധര്‍മടം മണ്ഡലത്തില്‍ ഇരട്ടവോട്ടുകള്‍ തള്ളാന്‍ ഫോം 7 ല്‍ പരാതി നല്‍കിയിട്ടും ഇടതു ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍. ഏഴായിരത്തോളം ഇരട്ട വോട്ടുകള്‍ മണ്ഡലത്തില്‍ ഇതിനകം കണ്ടെത്തിക്കഴിഞ്ഞെന്നും ഒഴിവാക്കാന്‍ കൊടുത്ത അപേക്ഷയില്‍ ബന്ധപ്പെട്ട വോട്ടര്‍മാരെ വിളിപ്പിക്കാതെ

  നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇതാദ്യമായിട്ടല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ - കണ്ണൂരില്‍ ആര്‍.എസ്.എസ് - സി.പി.എം സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ നിരവധി മധ്യസ്ഥ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇതാദ്യമായിട്ടല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സി.പി.എം - ആര്‍.എസ്.എസ് സംഘര്‍ഷം തീര്‍ക്കുന്നതിന് സത്സംഘ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ എം മദ്ധ്യസ്ഥത വഹിച്ചെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. ഇപ്പോള്‍ ചര്‍ച്ച നടത്തിയത് പോലെ എന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്ന ക

  തടവുകാര്‍ക്ക് അനുവദിച്ച ജാമ്യം നീട്ടി നല്‍കില്ലെന്ന് സുപ്രീം കോടതി - ജയിലിലെ തിരക്ക് കുറയ്ക്കാന്‍ കൊറോണ കാലത്ത് തടവുകാര്‍ക്ക് അനുവദിച്ച ജാമ്യം നീട്ടി നല്‍കില്ലെന്ന് സുപ്രീം കോടതി. കൊറോണ നിയന്ത്രണവിധേയമാണെന്നും തടവുകാര്‍ക്ക് ജയിലിലേക്ക് മടങ്ങാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഡല്‍ഹിയില്‍ ഇടക്കാല ജാമ്യത്തില്‍ കഴിയുന്നവരോട് 15 ദിവസത്തിനുള്ളില്‍ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

  കോന്നിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി - കോന്നിയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന റോബിന്‍ പീറ്ററിനെതിരേയും അടൂര്‍ പ്രകാശ് എം.പിക്കെതിരേയും ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എ.ഐ.സി.സിക്ക് കത്തയച്ചു. റോബിന്‍ പീറ്ററെ കോന്നിയില്‍ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് 17

  സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയ പോലീസുകാരന് സസ്പെന്‍ഷന്‍ - പോലീസ് സ്റ്റേഷനില്‍ 'അക്ഷയപാത്രം' എന്ന പേരില്‍ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ലഘുഭക്ഷണവും ഒരുക്കിയ പോലീസുകാരന് സസ്പെന്‍ഷന്‍. ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ലെന്നും മാധ്യമങ്ങളോട് സംസാരിച്ചെന്നും കാണിച്ചാണ് സിപിഒ പി.എസ് രഘുവിനെതിരേ ഡിസിപി ഐശ്വര്യ ഡോങ്രയുടെ വിവാദ നടപടി. ഇരുപതിലധികം ഗുഡ് സര്‍വീസ് എന്‍ട്രികള്‍ നേടിയ ഉദ്യോഗസ്ഥനാണ് പി.എസ്. രഘു.

  തോട്ടം തൊഴിലാളികള്‍ക്കൊപ്പം തേയില നുള്ളി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി - തേയില നുള്ളി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ചൊവ്വാഴ്ച ബിസ്വനാഥ് ജില്ലയിലെ സാന്തുരു തേയില തോട്ടത്തിലെ തൊഴിലാളികളോട് സംവദിക്കാനെത്തിയപ്പോഴാണ് പ്രിയങ്ക അവര്‍ക്കൊപ്പം തേയില നുള്ളാനും കൂടിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അസമില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രിയങ്ക.

  അമിതാഭ് ബച്ചന്‍ നേത്രശസ്ത്രക്രിയയ്ക്കു വിധേയനായതായി - സങ്കീര്‍ണമായ നേത്രശസ്ത്രക്രിയയ്ക്കു വിധേയനായതായി സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ സ്ഥിരീകരിച്ചു. രോഗമുക്തിക്ക് സമയമെടുക്കുമെന്നും ഇപ്പോള്‍ ശരിക്കു വായിക്കാനോ എഴുതാനോ കാണാനോ പറ്റാത്ത അവസ്ഥയിലാന്നെും അദ്ദേഹം ആരാധകരെ അറിയിച്ചു

  ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 98-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു - ചര്‍ച്ച് ഗോഡ് ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ.റെജി, കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ റ്റി.എം മാമച്ചന്‍, എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു.കെ മാത്യു, സ്റ്റേറ്റ് കൗണ്‍സില്‍ എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്കും. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് സഭാ ആസ്ഥാനത്ത് പ്രത്യേകമായി തയ്യാറാക്കുന്ന പന്തലില്‍ വെച്ചാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. പരിമിതമായ ആളുകള്‍ക്ക് മാത്രമാണ് കണ്‍വന്‍ഷന്‍ സ്ഥലത്തേക്ക് പ്രവേശനമുള്ളത്. വൈ.പി.ഇ മീഡിയായുടെ നേതൃത്വത്തില്‍ ഫെയ്സ് ബുക്ക്, യു്യൂടൂബ് ലൈവും ഇതര സാമൂഹിക മാധ്യമങ്ങളിലൂടെയും തത്സമയ സംപ്രേഷണം ഉണ്ടായിരുക്കുമെന്ന് മീഡിയ

  പെന്തെക്കോസ്ത് സഭയെ അവഗണിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. - പാറശാല,നെയ്യാറ്റിൻകര, അരുവിക്കര, കാട്ടാക്കട, പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, കോന്നി, ആറന്മുള, അടൂർ, മാവേലിക്കര, റാന്നി, ചെങ്ങന്നൂർ, കൊല്ലം, ആലപ്പുഴ, കുട്ടനാട്, തിരുവല്ല, പീരുമേട്, ഇടുക്കി, കടുത്തുരുത്തി, പിറവം, മൂവാറ്റുപുഴ, എറണാകുളം, പറവൂർ, കുന്നംകുളം, നിലമ്പൂർ മണ്ഡലങ്ങളിൽ സഭയുടെ നിലപാട് നിർണായകമാണ്. നാളുകളായി രാഷ്ട്രീയ അധികാരത്തിൽ നിന്നും സഭയെ ഇരു മുന്നണികളും അകറ്റി നിർത്തുകയാണ്. പൊളിറ്റിക്കൽ പവർ ബ്രോക്കർന്മാരും ഗ്രൂപ്പ് മാനേജർന്മാരും നടത്തുന്ന വീതം വയ്പിൽ മെരിറ്റ് നിഷേധിക്കപ്പെടുകയാണ്. പതിറ്റാണ്ടുകളായി മത്സരിക്കുന്നവർ മാറി നിൽക്കുകയും ധാർ

  സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്: പരീക്ഷകൾ മാറ്റിവച്ചു - കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിൽ സഹകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ഓട്ടോറിക്ഷ, ടാക്‌സി, ചെറുകിട വാഹനങ്ങൾ, സ്വകാര്യ ബസ്, കെഎസ്ആർടിസി ബസുകൾ തുടങ്ങിയവയൊന്നും നാളെ നിരത്തിലിറങ്ങില്ല. പാൽ, പത്രം, ആംബുലൻസ്, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങൾ, വിവാഹം തുടങ്ങിയവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

  വാക്സിനേഷന്‍: കോവിന്‍ ആപ്പില്‍ രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം - രജിസ്റ്റർ ചെയ്യുന്ന സമയത്ത് ഗുണഭോക്താവിൻ്റെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ എന്നിവ നല്‍കണം. ഒടിപി (വണ്‍ ടൈം പാസ്‌വേഡ്) പരിശോധനയുമുണ്ട്. നൽകിയ മൊബൈൽ നമ്പർ ശരിയാണോ എന്ന് അറിയാൻ വേണ്ടിയാണിത്. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയും

  സൗദി വാഹന അപകടത്തിൽ രണ്ട് മലയാളി നേഴ്‌സുമാർ മരിച്ചു - വൈക്കം വഞ്ചിയൂർ അഖില (29) കൊല്ലം ആയൂർ സുബി (33) എന്നീ നഴ്‌സുമാരാണ് മരണപ്പെട്ടത്. തമിഴ്‌നാട് സ്വദേശികളായ യമുന, രജിത, റോമിയോ കുമാർ എന്നിവർക്ക് പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ ആൻസി. പ്രിയങ്ക എന്നിവരെ കിംഗ് തായീഫ് ഫൈസൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  കാർ നിയന്ത്രണം വിട്ട് ട്രാൻസ്ഫോമർലേക്ക് ഇടിച്ചു കയറി അപകടം - മോനിപ്പള്ളി റോഡിൽ ആൽപ്പാറയിൽ കാർനിയന്ത്രണം വിട്ട് ട്രാൻസ്ഫോമർലേക്ക് ഇടിച്ചു കയറി.അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു. യാത്രക്കാരന് രക്ഷിച്ചത് കിടങ്ങൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എബി. കാർ ട്രാൻസ്ഫോർമറിൽ ഇടിച്ച ശബ്ദം കേട്ട് വീട്ടിൽ നിന്നും ഓടിയെത്തിയ എബി കാണുന്നത് ട്രാൻസ്ഫോർമറിൽ നിന്നും കാറിലേക്ക് തീപടരുന്നതാണ്

  തമിഴ്നാട്ടില്‍ 220 കോടിയുടെ കള്ളപ്പണം കണ്ടെത്തി - ഫെബ്രുവരി 26ന്​ തമിഴ്​നാട്​, ഗുജറാത്ത്​, കൊൽക്കത്ത എന്നീ സംസ്ഥാനങ്ങളിലെ ഇരുപതോളം സ്ഥലങ്ങളിലായിരുന്നു പരിശോധന​. 8.30 കോടി രൂപയാണ് പണമായി പിടികൂടിയത്. 220 കോടി രൂപയുടെ ഉറവിടം വ്യക്തമല്ല. പണത്തിന്‍റെ ഉറവിടം വ്യക്തമാക്കാന്‍ ഉടമകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് സിബിഡിടി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തമിഴ്​നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനോട്​അനുബന്ധിച്ച്​ ആദായ നികുതി വകുപ്പ്​ കനത്ത നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടർമാരെ സ്വാധീനിക്കാൻ പണം ഒഴുക്കുന്നത്​ തടയുന്നതിനായാണിത്​. തമിഴ്​നാട്ടിലും പു

  സമരം അവസാനിപ്പിച്ച് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികള്‍ - നിയമമന്ത്രി എകെ ബാലൻ, മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗാര്‍ഥികളുമായി ഞായറാഴ്ച ചേംബറിൽ ചർച്ച നടത്തിയത്. ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ വിശദമായ ചര്‍ച്ചയാണ് നടന്നത്. ചർച്ചയ്ക്കു പിന്നാലെ സമരം അവസാനിപ്പിക്കാനാണ് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം. വാച്ച്മാന്മാരുടെ ജോലി സമയം 8 മണിക്കൂറായി നിജപ്പെടുത്താനും നൈറ്റ് വാച്ച്മാന്‍ ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നതിനുള്ള ശുപാര്‍ശ നിയമപ്രകാരം നടത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി ഉദ്യോഗാർത്ഥികൾ അറിയിച്ചു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത് അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ ഉണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

  ഇടുക്കി വാഗമണ്ണിൽ പ്രോപ്പർട്ടി വിൽപ്പനയ്ക്ക് - കുട്ടിക്കാനം വാഗമൺ റോഡിൽ മൊട്ടക്കുന്നിന് അടുത്ത് സാജ് എർത്ത് റിസോർട്ടിന് സമീപമായാണ് ഈ പ്രോപ്പർട്ടി. പ്രകൃതിരമണീയമായ സ്ഥലം, റിസോർട്ടുകൾ, ഹോംസ്റ്റേ, തുടങ്ങിയവക്ക് അനുയോജ്യം.

  എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ വിഷു, ഈസ്റ്റർ കിറ്റ്: കിറ്റിലെ 14 സാധനങ്ങൾ ഇവയാണ് - സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കി വന്നിരുന്ന സൗജന്യ കിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി. സൗജന്യ ഭക്ഷ്യകിറ്റ് ഏപ്രിലില്‍ വിഷു, ഈസ്റ്റര്‍ കിറ്റായി നല്‍കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഭാഗമായാണ് എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യമായി വിഷു, ഈസ്റ്റര്‍ കിറ്റ് നല്‍കുന്നത്. നേരത്തെ നല്‍കിയിരുന്നതിനേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ വിഷു-ഈസ്റ്റര്‍ കിറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

  ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ജെഎസ്എസ്: യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കും - ജെഎസ്എസിനെ എൽഡിഎഫിന്റെ ഘടക കക്ഷിയാക്കണമെന്ന് കാട്ടി കെ ആർ ഗൗരിയമ്മ നിരന്തരം കത്ത് നൽകിയിട്ടും ഇടത് മുന്നണി അനുകൂല നിലപാട് സ്വീകരിക്കാത്തതിനെ തുടർന്നാണ് എൽഡിഎഫുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ജെഎസ്എസ് തീരുമാനിച്ചത്.

  പി എസ് എല്‍ വി സി 51 ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചു - ബ്രസീലിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് റിസര്‍ച്ച് വികസിപ്പിച്ച ആമസോണിയ 1 ഉപഗ്രഹമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ചെന്നൈയില്‍ നിന്നുള്ള സ്‌പേസ് കിഡ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ സതീഷ് ധവാന്‍ സാറ്റ് നാനോ സാറ്റലൈറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും, ഭഗവദ് ഗീതയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നുള്ള ഇമാറാത് റിസര്‍ച്ച് സെന്ററിന്റെ സിന്ധു നേത്ര എന്ന പ്രതിരോധ ഉപഗ്രഹവും ദൗത്യത്തിന്റെ ഭാഗമാണ്.