വലയില്‍ കുടുങ്ങിയത് 17 പെണ്‍കുട്ടികള്‍: തട്ടിയെടുത്തത് പത്തു കോടിയോളം

പത്തനംതിട്ട: പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചയാള്‍ പോലീസിന്‍റെ പിടിയില്‍. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ടിജു ജോര്‍ജ്ജ് തോമസാണ് ബംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടിയിലായത്. വിവാഹം ഉറപ്പിച്ചിരുന്ന യുവതിയെ ബര്‍ത്ത് ഡേ പാര്‍ട്ടിക്കെന്ന പേരില്‍ റിസോര്‍ട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. തൃശൂര്‍ സ്വദേശിനിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയായ ടിജു ജോര്‍ജ് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയുമായുള്ള വിവാഹം ഉറപ്പിച്ചത്. യുവതിയെ ശാരീരികമായി ദുരുപയോഗം ചെയ്യുകയും പിന്നീട് കാറില്‍ വച്ചു പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയെന്നും യുവതിയില്‍ നിന്ന് 15 പവന്‍ സ്വര്‍ണം തട്ടിയെടുത്തെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇതിനിടെ പ്രതിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളും പുറത്ത് വന്നു.ടിജു മലേഷ്യയില്‍ തട്ടിപ്പിന് ഇരയാക്കിയത് 17 യുവതികളെയെന്നാണ് റിപ്പോര്‍ട്ട്. യുഎഇയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനി റോഷ്നി എന്ന യുവതിയില്‍നിന്ന് വന്‍ തുക തട്ടിയെടുത്തെന്നും വെളിപ്പെടുത്തല്‍. ഈ കേസില്‍ ചെങ്ങന്നൂര്‍ കോടതിയില്‍നിന്ന് തനിക്ക് അനുകൂല വിധിയുണ്ടായതിനെ തുടര്‍ന്ന് ടിജു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണെന്നും റോഷ്നി പറഞ്ഞു. വിവാഹ വെബ്സൈറ്റിലൂടെ പരിചയപ്പെട്ട 17 പെണ്‍കുട്ടികളില്‍ നിന്നായി പത്തു കോടിയോളം തട്ടിയെടുത്തെന്നായിരുന്നു മലേഷ്യയിലെ കേസ്. അവിടെ മൂന്നു മാസം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ടിജുവിനെ കേരളത്തിലേക്കു നാടുകടത്തുകയായിരുന്നെന്നും റോഷ്നി പറയുന്നു.


നിലവില്‍ അറസ്റ്റിന് ഇടയാക്കിയ പരാതി നല്‍കിയ തൃശ്ശൂര്‍ സ്വദേശിനിയായ 26 കാരിയായ യുവതിയെ മാട്രിമോണിയല്‍ വെബ്സൈറ്റ് വഴിയാണ് ടിജു പരിചയപ്പെട്ടത്. എന്നാല്‍ യുവതി ആദ്യം ആലോചന തള്ളിക്കളഞ്ഞെങ്കിലും പ്രതി നിര്ബന്ധിച്ചതോടെ യുവതി വീട്ടുകാരുമായി ആലോചിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാരുമായി ബന്ധപ്പെട്ട ശേഷം പെണ്ണുകാണല്‍ ചടങ്ങിനായി സുഹൃത്തുക്കളുമൊത്തു കൊച്ചിയില്‍ താമസിക്കുന്ന ഫ്ലാറ്റില്‍ അമ്മയും മുത്തശ്ശിയുമുള്ളപ്പോള്‍ എത്തി. താന്‍ വിദേശത്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ പൈലറ്റാണെന്നും വിശ്വസിപ്പിക്കുവാനായി പൈലറ്റിന്‍റെ യൂണിഫോം ധരിച്ച ഫോട്ടോ കാണിക്കുകയും ചെയ്തു. ഇയാള്‍ മുന്‍പ് വിവാഹം കഴിഞ്ഞതാണെന്നും ആദ്യ ഭാര്യ ന്യൂയോര്‍ക്കില്‍ വച്ച് കാര്‍ അപകടത്തില്‍ മരിച്ചു പോയെന്നുമാണ് പെണ്‍കുട്ടിയോടും വീട്ടുകാരോടും പറഞ്ഞ് വിശ്വസിപ്പിച്ചത്.


ഒരുമാസം മാത്രമാണ് താന്‍ ഭാര്യയുമൊത്ത് ജീവിക്കാന്‍ കഴിഞ്ഞതെന്നും അവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നില്ല എന്നും യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതോടെ യുവതിയും വീട്ടുകാരും വിവാഹത്തിനു സമ്മതിച്ചതായി പറഞ്ഞു. ഒരു മാസത്തിനകം വിവാഹം നടത്തണമെന്നാണ് പ്രതി ആവശ്യപ്പെട്ടത്. തനിക്ക് ബന്ധുക്കളുമായി കാര്യമായ അടുപ്പമില്ലാത്തതിനാല്‍ വിവാഹ സമയത്ത് മാത്രം അടുത്ത ബന്ധുക്കളെ അറിയിക്കാമെന്നുമാണ് യുവതിയുടെ വീട്ടുകാരോട് ടിജു പറഞ്ഞത്.


അതേസമയം, പൈലറ്റിന്‍റെ ട്രെയിനിങ്ങിനായി വിദേശത്തു പോയി മടങ്ങിയെത്തിയെന്നും ബര്‍ത്ത് ഡേ ആഘോഷത്തിനായി സുഹൃത്തുക്കളെല്ലാമുണ്ടെന്നും പറഞ്ഞ് യുവതിയെ റിസോര്‍ട്ടിലേയ്ക്കു ക്ഷണിക്കുകയായിരുന്നു. റിസോര്‍ട്ടില്‍ വച്ച് ശാരീരികമായി ദുരുപയോഗം ചെയ്യുകയും അനുവാദമില്ലാതെ കയ്യേറ്റം ചെയ്തത് പരാതിപ്പെടുമെന്നു യുവതി പറഞ്ഞപ്പോള്‍ നമ്മള്‍ വിവാഹിതരാവാനുള്ളവരല്ലേ എന്നു പറഞ്ഞു ടിജു കരഞ്ഞുകൊണ്ട് ക്ഷമചോദിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞു. അതുകൂടാതെ മറ്റൊരു ദിവസം കാറില്‍ വച്ചു പ്രകൃതി വിരുദ്ധ പീഡനം നടത്തുകയും എതിര്‍ത്തപ്പോള്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനം നടത്തിയെന്നും പരാതിയില്‍ പറയുന്നു.


ഇതിനിടെ ബാങ്കില്‍ ലോണടയ്ക്കാനുണ്ടെന്നു പറഞ്ഞ് യുവതിയുടെ പക്കല്‍ നിന്നും 25 പവന്‍ സ്വര്‍ണം വാങ്ങിയിരുന്നു. പിന്നീട് 10 പവന്‍ സ്വര്‍ണം മടക്കി നല്‍കുകയും ചെയ്തു. ടിജുവിന്‍റെ സ്വഭാവത്തെപറ്റി അടുത്ത കൂട്ടുകാരിയോട് യുവതി പറഞ്ഞു. തുടര്‍ന്ന്, കൂട്ടുകാരി ടിജുനെ പറ്റി നടത്തിയ രഹസ്യ അന്വേഷണത്തിലാണ് ഇയാള്‍ക്ക് ഒരു ഭാര്യയുണ്ടെന്ന് കണ്ടെത്തിയത്. അവരെ ഫെയ്സ് ബുക്ക് വഴി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇവരുടെ സഹോദരനെ ഫേസ്ബുക്ക് വഴി ബന്ധപ്പെട്ടപ്പോഴാണ് ടിജു പൈലറ്റല്ലെന്നും ഇരിങ്ങാലക്കുടയില്‍ മൗണ്ട് വെന്‍ എന്ന പേരില്‍ ഒരു വസ്ത്ര ശാല നടത്തുകയാണ് എന്നും അറിഞ്ഞത്.അതുകൂടാതെ 2013 ഡിസംബര്‍ മൂന്നിന് ഇയാളെ ക്വാലാലംപൂരിലെ പെറ്റാലിങ് ജയിലില്‍ വച്ച് പൊലീസ് അറസ്റ്റു ചെയ്തിരുന്നതായും അറിഞ്ഞു.


മുപ്പതുകാരിയായ യുവതിയെ മലേഷ്യയില്‍ ബിസിനസ് ബാങ്കിങ് മാനേജരാണെന്നും റസ്റ്ററന്‍റ് ഉടമയാണെന്നും പരിചയപ്പെടുത്തി വിവാഹ വാഗ്ദാനം നല്‍കി ടിയാന്‍ എന്ന പേരില്‍ പരിചയപ്പെട്ടാണ് വഞ്ചിച്ചത്. അതുകൂടാതെ ക്വാലാലംപൂരില്‍ തന്നെ ഇരുപത്തിയൊന്‍പതുകാരിയായ മറ്റൊരു യുവതിയെയും ഇയാള്‍ പറ്റിക്കാന്‍ ശ്രമിച്ചെന്നും പൊലീസിനു പരാതി ലഭിച്ചിരുന്നു. ڇഷാദി ഡോട്ട് കോംچ എന്ന വെബ്സൈറ്റ് വഴിയാണ് പെണ്‍കുട്ടികളെ പ്രതി പരിചയപ്പെട്ടതും വഞ്ചന നടത്തിയതും. ഇത്തരത്തില്‍ ടിജു പതിനേഴ് മലേഷ്യന്‍ പെണ്‍കുട്ടികളെയും അഞ്ച് യുവാക്കളെയും കബളിപ്പിച്ചിട്ടുള്ളതായി പരാതി ലഭിച്ചിരുന്നു. അച്ഛന്‍ ചെറുപ്പത്തിലേ നഷ്ടപ്പെട്ട പെണ്‍കുട്ടി മാതാവിന്‍റെയും മുത്തശ്ശിയുടെയും സംരക്ഷണത്തിലാണ് കഴിയുന്നത്. ഇതെല്ലം അറിഞ്ഞ യുവതി കബളിക്കപ്പെട്ടെന്ന് മനസിലാക്കി ടിജു തട്ടിപ്പുകാരനാണെന്ന് വീട്ടില്‍ അറിയിക്കുകയായിരുന്നു.


ഇതേതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പരാതിയെ തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ ഒളിവില്‍ പോകുകയുമായിരുന്നു. പനങ്ങാട് എസ്ഐ യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇയാള്‍ ബംഗളൂരുവിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ടിജു പിടിയിലാകുന്നത്.


RELATED STORIES

 • പ്രശസ്ത സിനിമ നിർമ്മാതാവ് കെ.എസ്.ആര്‍. മൂര്‍ത്തി അന്തരിച്ചു - പ്രശസ്ത നിര്‍മാതാവ് കെ.എസ്.ആര്‍. മൂര്‍ത്തി (85) അന്തരിച്ചു. കോയമ്പത്തൂരിന്​ സമീപം പോത്തനൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പാലക്കാട് കുരിക്കല്‍പാടം സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകനാണ്. പ്രശസ്ത സംവിധായകന്‍ കെ.എസ്​. സേതുമാധവന്റെ അനുജനാണ്.കന്യാകുമാരി, ഇന്‍ക്വിലാബ് സിന്ദാബാദ്, ഓര്‍മകള്‍ മരിക്കുമോ, പണി തീരാത്ത വീട്, അഴകുള്ള സലീന, ജീവിതനൗക തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മിച്ചയാളാണ് മൂർത്തി.

  പ്രമാടം നിവാസിയായ യുവാവ് സെക്കന്ദരാബാദില്‍ മരണപ്പെട്ടു - കോന്നി വാര്‍ത്ത ഡോട്ട് കോം : തെലങ്കാന സെക്കന്ദരാബാദിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടി ഇടിച്ചു ബൈക്ക് യാത്രികനായ പത്തനംതിട്ട പ്രമാടം നിവാസിയായ യുവാവ് മരണപ്പെട്ടു . പ്രമാടം കുഴിപ്പറമ്പിൽ കെ. എസ് വേണുവിന്‍റെയും സുജാതയുടെയും ഇളയമകൻ വിനീഷ് കെ. വി (22)ആണ് മരണപ്പെട്ടത് .സെക്കന്ദരാബാദ് റിബൽ ഫുഡ്‌സിൽ ജീവനക്കാരൻ ആണ് വിനീഷ് . മെയ്‌ 4 നു പുലർച്ചെ ജോലികഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങവേ ആണ് അപകടം നടന്നത്. തുടർന്ന് സെക്കന്ദരാബാദ് സൺഷയിൻ ഹോസ്പിറ്റലിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ ഇരിക്കെ ഇന്നലെ രാത്രിയിൽ മരണപ്പെട്ടു . സംസ്കാരം തെല്ലങ്കാന സിദ്ദിപ്പറ്റിൽ നടത്തും . സഹോദരൻ വിഷ്ണു കെ . വി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : Santhosh Soman +917306796033

  ആരോപണം തള്ളി മന്ത്രി കെ.കെ. ഷൈലജ - കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ല. എന്നാൽ ചില ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമാണെന്നും അവർ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് കുറക്കാനാകുന്നത് കൃത്യമായ പരിചരണം കൊണ്ടാണെന്ന് മന്ത്രി ചൂണ്ടികാട്ടി. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഓക്സിജൻ മുഴുവനായി ഉപയോഗിക്കാൻ സംസ്ഥാനത്തിന് സാധിക്കണം. കേന്ദ്ര ക്വോട്ട കൂടി കിട്ടിയാൽ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകും. കാസർകോട്ടെ ഓക്സിജൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. എന്നാൽ ഓക്സിജൻ കൊണ്ടുപോകാനുള്ള ട്രക്കുകളുടെ കുറവ് സംസ്ഥാനത്തുണ്ട്. കേന്ദ്രത്തോട് ട്രക്കുകളും വേണമെന്ന് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

  യാത്രക്ക് ഇനി ഉയർന്ന ചെലവിടാക്കും - സൗദി അറേബ്യ മെയ് 17 മുതൽ അന്താരാഷ്ട്ര യാത്രാനിരോധം നീക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിബന്ധനകൾ നിശ്ചയിച്ചത്. നിലവിൽ സൗദിയിലേക്ക് യാത്രനിരോധമുള്ള ഇന്ത്യയടക്കം 20 രാജ്യങ്ങൾ ഒഴികെ, മറ്റിടങ്ങളിൽ നിന്നുള്ള വിദേശികൾക്കാണ് സൗദിയിൽ പ്രവേശിക്കാൻ ഇൻസ്റ്റിറ്റിഷ്യൂഷണൽ ക്വാറന്റീൻ ഏർപ്പെടുത്തിയിരിക്കുന്നത്.

  ആളുകള്‍ തെറ്റായ രീതി പിന്തുടരരുതെന്ന് ആരോഗ്യവിദഗ്ധര്‍ - വിശ്വാസം മാത്രമാണ് ഇത്തരം രീതികളുടെ ആധാരമെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഡോക്ടര്‍ ജെ എ ജയലാല്‍. ഇത്തരം രീതികളിലൂടെ മൃഗങ്ങളിലുള്ള മറ്റ് രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുമുണ്ടെന്ന് മുന്നറിയിപ്പാണ് ജയലാല്‍ നല്‍കുന്നത്. ആള്‍ക്കൂട്ടമായി വന്ന് ഇത്തരം നടപടികളില്‍ ഏര്‍പ്പെടുന്നത് കൊറോണ വൈറസ് പടരാന്‍ കാരണമായേക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നു.

  വിവാഹത്തില്‍ 21 ആളായാല്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ കേസ് - . നിയമ ലംഘനത്തിന് 5000 രൂപ പിഴയും 2 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. വിവാഹത്തിന് അനുമതി തേടി ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷിക്കുന്നതു മുതല്‍ വിവാഹ ചടങ്ങ് പൂര്‍ത്തിയാകുന്നതു വരെ പൊലീസ് നിരീക്ഷണമുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

  കോവിഡ് മഹാമാരിയിൽ നാടിനു സാന്ത്വനമായി നൂറനാട് പടനിലം സൈനിക കൂട്ടായ്മ - മാതൃ രാജ്യത്തെ നെഞ്ചോട് ചേർത്ത് മഴയിലും ചൂടിലും കൊടും മഞ്ഞിലും പ്രതിരോധം തീർക്കുന്ന ജവാന്മാർ.. സമൂഹത്തിനു ആവശ്യമായി വന്നപ്പോൾ നന്മകളുമായി മുന്നിട്ടു ഇറങ്ങിയിരിക്കുകയാണ് തങ്ങൾക്കു കിട്ടുന്ന മാസ ശമ്പളത്തിൽ നിന്നും ഒരു തുക സമൂഹ സേവനത്തിനായി മാറ്റി വെച്ച് ഇനിയും ഇതുപോലെ ഉള്ള നന്മകളുമായി എന്നു ഉണ്ടാകും എന്നു സംഘടന ഭാരവാഹികൾ അറിയിച്ചു.... ചടങ്ങിൽ നൂറനാട് പടനിലം സൈനിക കൂട്ടായ്മയിലെ അംഗങ്ങളായ ബൈജു. അനീഷ്. ഉല്ലാസ്. നന്ദു. അമൽ നാഥ് എന്നിവർ പങ്കെടുത്തു.

  ഓക്‌സിജന്‍ കിട്ടാതെ 11 മരണം - ദുരന്തത്തില്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

  മാടമ്പ് കുഞ്ഞിക്കുട്ടൻ കോവിഡ് ബാധിച്ച് മരിച്ചു - സാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടൻ അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. മാടമ്പ് ശങ്കരൻ നമ്പൂതിരി എന്നാണ് മുഴുവൻ പേര് 1941-ൽ, തൃശ്ശൂർ ജില്ലയിലെ കിരാലൂർ എന്ന ചെറിയ ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ൽ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം

  കെ. ആര്‍ ഗൗരിയമ്മ (102 )അന്തരിച്ചു - തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അവർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദവും തുടർന്നു് എറണാകുളം ലോ കോളേജിൽ നിന്നു് നിയമബിരുദവും കരസ്ഥമാക്കികമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പ്രേരണയാൽ ഗൗരിയമ്മയും വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു് ഇറങ്ങിത്തിരിച്ചുവിദ്യാർത്ഥി ആയിരിക്കുമ്പോൾമുതൽ തന്നെ രാഷ്ട്രീയത്തിൽ ഗൗരിയമ്മ സജീവമായിരുന്നു. 1953-ലും 1954-ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെ

  നാടിനു കൈതാങ്ങു ആയി വീണ്ടും ടീം സ്വാതികം - ലോക്ക്ഡൌൺ സമയത്തും ഏറെ ജനശ്രദ്ധ നേടിയ ഹെല്പ് ഡസ്ക് ആയിരുന്നു സ്വാതികം, ആവിശ്യം സാധനങ്ങൾ മാക്സിമം വീടുകളിൽ എത്തിക്കുന്നതിനു പുറമെ മരുന്ന് വിതരണം മെഡിക്കൽ കോളേജ്കാളിൽ നിന്നും Rcc യിൽ നിന്നും ഒകെ ആവിശ്യക്കാർക്ക് മരുന്നുകൾഎത്തിച്ചു നൽകി, വിദേശത്തും അന്യ സംസ്ഥാനത്തും കുടുങ്ങി കിടന്നവരെ മറ്റ് സംഘടയുമായി സഹകരിച്ചു നാട്ടിൽ എത്തിച്ചു,ആവിശ്യംക്കാരെ കണ്ടതിയും ആവിശ്യങ്ങൾ

  മണ്ണടി അനില്‍ കോവിഡ് ബാധിച്ച് മരിച്ചു - പത്തനംതിട്ട: സി.എം.പി പത്തനംതിട്ട മുന്‍ ജില്ല സെക്രട്ടറി അഡ്വ. മണ്ണടി അനില്‍ കോവിഡ് ബാധിച്ച് മരിച്ചു . ഇദ്ദേഹം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഏപ്രില്‍ 14 ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

  ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി - കൊവിഡ് വ്യാപനത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ് ജനം ക്രിയാത്മകമായി പ്രതികരിക്കുന്നു. ബഹുജനത്തിൽ നിന്ന് വലിയ സഹകരണം കിട്ടുന്നു. പൊലീസിന്റെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങൾ തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. അവശ്യ സാധനം വാങ്ങാൻ പുറത്തിറങ്ങാം. ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇപ്പോള്‍ കേരളത്തിലേക്ക് സംസ്ഥാനം നേരിട്ട് വാങ്ങിയ 3.5 ലക്ഷം ഡോസ് വാക്‌സിൻ എത്തിയിട്ടുണ്ട്. ഇത് 18നും 45നുമിടയിലുള‌ളവർക്ക് മുൻഗണന പ്രകാരം നൽകും. ഗുരുതര രോഗബാധയുള‌ളവർക്കാണ് പ്രഥമ പരിഗണന. മാധ്യമ പ്രവർത്തകർക്കും ഇതിനൊപ്പം വാക്‌സിൻ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

  അംഗീകരിക്കാനാവില്ലെന്ന് സിപിഐഎം - ജെഡിഎസും എല്‍ജെഡിയും ലയിച്ച് ഒരു പാര്‍ട്ടിയാകണമെന്നാണ് സിപിഐഎം നിലപാട്. ലയനത്തിലൂടെ വരുന്ന പാര്‍ട്ടിക്ക് ഒരു മന്ത്രിസ്ഥാനം നല്‍കും. എന്നാല്‍ എല്‍ജെഡിയാണ് ലയനത്തിന് തടസം നില്‍ക്കുന്നതെന്ന് ജനതാദള്‍ എസ് നേതാക്കള്‍ സിപിഐഎമ്മിനെ അറിയിച്ചു. ലയനത്തിന് നിയമപരവും സാങ്കേതികവുമായ തടസമുണ്ടെന്ന് എല്‍ജെഡി അറിയിച്ചു. രണ്ട് എം എല്‍ എ മാരുള്ള എന്‍സിപിക്ക് ഒരു മന്ത്രിസ്ഥാനം നല്‍കാന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരാണ് ചര്‍ച്ചകളില്‍ സിപിഐഎമ്മിനെ പ്രതിനിധീകരിച്ചത്. കേരള കോണ്‍ഗ്രസ് ബി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ് എന്നിവരുമായുള്ള ചര്‍ച്ച നാളെ നടക്കും.

  മരുന്നായി ഗോമൂത്രവും പാലും - ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ തെടോഡ ഗ്രാമത്തിലാണ് ‘വേദലക്ഷണ പഞ്ചഗവ്യ ആയുര്‍വേദ കോവിഡ് ഐസൊലേഷന്‍ സെന്റര്‍’ എന്ന പേരില്‍ ഗോശാലയില്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഏഴ് കോവിഡ് രോഗികളാണ് നിലവില്‍ ഇവിടെ ചികിത്സയിലുള്ളത്. രാജാറാം ഗോശാല ആശ്രമത്തിനു കീഴില്‍ മെയ് അഞ്ച് മുതലാണ് കോവിഡ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ അനുമതിയോടെയാണ് ഗോശാലയിലെ കോവിഡ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. പാലില്‍നിന്നും ഗോമൂത്രത്തില്‍നിന്നും നിര്‍മിക്കുന്ന എട്ട് മരുന്നുകളാണ് കോവിഡ് രോഗികള്‍ക്ക് നല്‍കുന്നത്. രോഗികളുടെ പരിചരണത്തിന് രണ്ട് ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനമുണ്ടെന്നാണ് പറയുന്നത്. രോഗികള്‍ ആവശ്യപ്പെട്ടാല്‍ രണ്ട് എംബിബിഎസ് ഡോക്ടര്‍മാരുടെയും സഹായവും ലഭ്യമാക്കുമെന്നും പറയുന്നു. കോവിഡ് രോഗികള്‍ക്കായി പഞ്ജഗവ്യ ആയുര്‍വേദ തെറാപ്പിക്ക് പുറമെ, ഗോമൂത്രത്തില്‍ നിന്നുള്ള ‘ഗോ തീര്‍ത്ഥ’വും ചികിത്സയുടെ ഭാഗമായി നല്‍കുന്നുണ്ട്. 5000 പശുക്കളുള്ള ഗോശാലയില്‍ 40 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണ് ഒരുക്കിയിരിക്കുന്നത്. ഗോമൂത്രവും ചാണകവും കോവിഡ് പ്രതിരോധത്തിന് ഉപകാരപ്രദമാണെന്ന് ഹിന്ദുത്വവാദികള്‍ നേരത്തെ പ്രചരിപ്പിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിനെന്ന പേരില്‍ ഇവര്‍ പലയിടത്തും നേരത്തെ ഗോമൂത്രം വിതരണം ചെയ്ത് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

  വിമര്‍ശനവുമായി ടി.സിദ്ദീഖ് - പോലീസിന്റെ അധികാരം സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത് ശരിയാണോ എന്ന് പരിശോധിക്കണമെന്നും, പോലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ടുകൊണ്ടാവരുതെന്നും അദ്ദേഹം പറയുന്നു. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നവെന്ന് ടി. സിദ്ദീഖ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

  മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിക്ക് മരണപ്പെട്ടു - കുളനട മൃഗാശുപത്രിയിൽ അറ്റൻഡറാണ് സുജാത. ലോക്ഡൗൺ പ്രമാണിച്ച് ഉച്ച വരെ മാത്രമായിരുന്നു സുജാതയ്ക്ക് ഡ്യൂട്ടി. അത് കഴിഞ്ഞ് മകൻ സോനുവിനൊപ്പം വരുമ്പോഴാണ് അപകടം. കേരള എൻ.ജി.ഒ സംഘ് മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സംസ്ഥാന വനിതാ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും ആയിരുന്നു. ബിജെപിയുടെ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സർക്കാർ ജോലി കിട്ടുന്നതിന് മുൻപ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്.മക്കൾ: സോനു, സോജൂ, സോജി. സംസ്‌കാരം ചൊവ്വാഴ്ച വീട്ടു വളപ്പിൽ.

  സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ചി​കി​ത്സാ മാ​ർ​ഗ​രേ​ഖ പു​തു​ക്കി - സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ചി​കി​ത്സാ മാ​ർ​ഗ​രേ​ഖ പു​തു​ക്കി. എ​ല്ലാ പ​നി ക്ലി​നി​ക്കു​ക​ളും ഇ​നി മു​ത​ൽ കോ​വി​ഡ് ക്ലി​നി​ക്ക് ആ​ക്കി മാ​റ്റും. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നല്‍കും. താലൂക്ക് ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കും. ഈ മാസം 31 വരെ മറ്റ് ചികിത്സകള്‍ പ്രാധാന്യം നോക്കി മാത്രമായിരിക്കുമെന്നും പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ കോവിഡ് ചികിത്സ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം

  സത്യപ്രതിജ്ഞ: പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രം - ആകെയുള്ള 140 അംഗങ്ങളുള്ള സഭയിൽ 99 പേരാണ് ഇടതുമുന്നണിയിൽ നിന്ന് ഇത്തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. ഇതിൽ സ്വതന്ത്രർ ഉൾപ്പെടെ 67 പേർ സിപിഎമ്മിനുണ്ട്. അതേസമയം,17 പേരാണ് സിപിഐയിൽ നിന്ന് ജയിച്ചത്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ നിന്നും നിന്ന് അഞ്ച് പേരും ജെഡിഎസ്, എൻസിപി എന്നീ പാർട്ടികളിൽ നിന്ന് രണ്ട് പേർ വീതവും വിജയിച്ചു. കേരള കോൺഗ്രസ് ബി, എൽജെഡി തുടങ്ങിയ മറ്റ് ഇടത് കക്ഷികൾ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്.

  ഐ.പി.സി മദ്ധ്യപ്രദേശ് പാസ്ററർമാർ ചെയിൻ ഫാസ്റ്റിംഗ് ആരംഭിച്ചു - ഭാരതത്തെ ഗ്രസിച്ചിരിക്കുന്ന കോവിടിന്റെ പിടിയിൽ നിന്നും ജനങ്ങൾക്കു വിടുതൽ ലഭിക്കാനായി മദ്ധ്യ പ്രദേശിൽ ഉള്ള ഐപിസി പാസ്റ്റർമാർ തുടർമാന ഉപവാസം മേയ് 5-നു ആരംഭിച്ചു. ദേശത്തിനു വിടുതൽ ഉണ്ടാകുന്നതു വരെ ഈ ഉപവാസം തുടരുമെന്നു സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ സണ്ണി ഫിലിപ്പ് അറിയിച്ചു. ഭാരതത്തിലെ മറ്റു ദൈവദാസന്മാരെയും ഇതിൽ പങ്കാളികൾ ആകാൻ ക്ഷണിക്കുന്നു.