രാജ്യത്ത് റേഷൻ മണ്ണെണ്ണയുടെ വില കുറച്ചു

ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 13 രൂപയാണ് കേന്ദ്ര സർക്കാർ കുറച്ചത്. ഇതോടെ, രാജ്യത്ത് 89 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയുടെ വില. ഏപ്രിൽ മാസത്തിൽ 84 രൂപയായിരുന്നു ഒരു ലിറ്റർ മണ്ണെണ്ണ വില. ജൂണിൽ 4 രൂപ വർദ്ധിച്ചതോടെ 88 രൂപയായിരുന്നു ഒരു ലിറ്റർ മണ്ണെണ്ണ വില. എന്നാൽ, ജൂലൈയിൽ 14 രൂപയാണ് കുത്തനെ കൂടിയത്. ഇതോടെ, 102 രൂപയ്ക്കാണ് ഒരു ലിറ്റർ മണ്ണെണ്ണ വിറ്റത്.


ജൂലൈ മാസത്തിൽ 14 രൂപ വർദ്ധിപ്പിച്ചിരുന്നെങ്കിലും കേരളത്തിൽ വില വർദ്ധന നടപ്പാക്കിയിരുന്നില്ല. അതിനാൽ, കേരളത്തിൽ മണ്ണെണ്ണയുടെ വില കുറയില്ല. കേരളത്തിൽ 84 രൂപയാണ് ഒരു ലിറ്റർ മണ്ണെണ്ണയുടെ വില. സ്റ്റോക്ക് തീരും വരെ 84 രൂപയ്ക്ക് തന്നെയാണ് കേരളത്തിൽ മണ്ണെണ്ണ വിൽപ്പന നടക്കുക.

സംസ്ഥാനത്തിന് വർഷത്തിൽ നാല് തവണയാണ് കേന്ദ്ര സർക്കാർ മണ്ണെണ്ണ അനുവദിക്കുന്നത്. മണ്ണെണ്ണയെ പ്രധാനമായും ആശ്രയിക്കുന്നത് മത്സ്യ മേഖലയാണ്. സംസ്ഥാനത്ത് 14481 യാനങ്ങൾ മണ്ണെണ്ണ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

RELATED STORIES