കെഎസ്ആർടിസിയുടെ സിറ്റി സർക്കുലർ ഇലക്ട്രിക് ബസുകളിലൊന്ന് പെരുവഴിയിൽ

തിരുവനന്തപുരം: ബ്ലൂ സർക്കിളിനായി കൈമാറിയ ബസാണ് പെരുവഴിയിൽ കുടുങ്ങിയത്. എന്താണ് തകരാർ എന്ന് മനസ്സിലാക്കാൻ ആയില്ലെന്നാണ് ജീവനക്കാരുടെ വിശദീകരണം. സർവീസ് കാരവൻ എത്തി ബസ് കെട്ടിവലിച്ച് നീക്കുകയായിരുന്നു. തലസ്ഥാനത്ത് 64 ബസുകളാണ് നിലവിൽ സർക്കുലർ സർവീസ് നടത്തുന്നത്. ഈ ബസുകളിൽ 23 എണ്ണത്തിന് പകരം ഇലക്ട്രിക് ബസുകൾ നിരത്തിൽ എത്തിയിരുന്നു. ഇപ്രകാരം സർവീസ് തുടങ്ങിയ ബസുകളിലൊന്നാണ് രണ്ടാം ദിവസം തന്നെ പെരുവഴിയിലായത്.


കെഎസ്ആർടിസി തുടങ്ങിയ സിറ്റി സർക്കുലർ സർവീസിന്റെ 23 ഷെഡ്യൂളുകളാണ് സ്വിഫ്റ്റ് മുഖേന വാങ്ങിയ ഇലക്ട്രിക് ബസുകൾ ഇന്നലെ കൈമാറിയത്. സിറ്റി സർക്കുലർ സർവീസ് സ്വിഫ്റ്റിനെ ഏൽപ്പിക്കുന്നതിനെതിരെ, ജിവനക്കാരുടെ സംഘടനകൾ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബസ് എടുക്കാൻ എത്തിയ ജിവനക്കാരനെ സിഐടിയു ഇറക്കിവിട്ടിരുന്നു.

RELATED STORIES