വെള്ളപ്പൊക്കത്തെ തുടർന്ന് വീടുകളിൽ നിന്ന് ഒഴിപ്പിച്ച കുടുംബങ്ങൾക്ക് 50,000 ദിർഹം സഹായം പ്രഖ്യാപിച്ച് യുഎഇ

ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കുടുംബങ്ങളെ സുരക്ഷിതമായും വേഗത്തിലും അവരുടെ വീടുകളിലേക്ക് മടങ്ങാൻ സഹായിക്കുന്നതിന് വേണ്ടിയാണ് തുക അനുവദിച്ചത്. അറുപത്തിയഞ്ചോളം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. മഴക്കെടുതിയിൽ ഏഴു പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഷാർജയിലും ഫുജൈറയിലും കുടുങ്ങിയവരെ അധികൃതർ രക്ഷപ്പെടുത്തി. ഇവരെ ഹോട്ടലുകളിലേക്കും മറ്റ് ഹൗസിങ് യൂണിറ്റുകളിലേക്കും മാറ്റിയിരിക്കുകയാണ്. യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത് 27 വർഷത്തിനിടയിലെ റെക്കോർഡ് മഴയായിരുന്നു. ഫുജൈറയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

RELATED STORIES