പാസ്റ്റർ ബേബി കടമ്പനാടിന്റെ സംസ്ക്കാര ശുശ്രൂക്ഷ 2024 ഡിസംബർ 2 രാവിലെ 8 മണിക്ക് ആരംഭിക്കും

അടൂർ: ഐപിസി പ്രസ്ഥാനത്തിൻ്റെ സീനിയർ ശുശ്രൂഷകനും ജനറൽ കൗൺസിൽ അംഗവുമായിരുന്ന പാസ്റ്റർ ബേബി കടമ്പനാടിന്റെ സംസ്ക്കാര ശുശ്രൂഷ 2024 ഡിസംബർ 2 തിങ്കളാഴ്ച്ച നടത്താവാൻ ബന്ധുക്കളുടെ കൂട്ടായ അഭിപ്രായത്തിൽ തീരുമാനിച്ചിരിക്കുന്നു.

ഐപിസി ഹെബ്രോൺ പനന്തോപ്പ് സഭയുടെ നേതൃത്വത്തിൽ രാവിലെ 8 മുതൽ 12.30 വരെ അടൂർ കടമ്പനാട് ഭവനത്തിൽ ശുശ്രൂഷയ്ക്കു ശേഷം 1 മണിയോടെ സഭ സെമിത്തേരിയിൽ സംസ്കരിക്കും. 

ഇതൊരു അറിയിപ്പായി എല്ലാവരും അംഗീകരിക്കണമെന്നും ബന്ധുക്കൾ അറിയിച്ചിട്ടുണ്ട്. ദുഃഖത്തിൽ ആയിരിക്കുന്ന എല്ലാ കുടുംബംഗങ്ങളെയും ദൈവം ആശ്വസിക്കുവാൻ വിശ്വാസി സമൂഹം ഒന്നടങ്കം പ്രാർത്ഥിക്കുന്നു. ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങളും അറിയിച്ചുകൊള്ളുന്നു. 

RELATED STORIES