വൃദ്ധനെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് ബന്ധുക്കൾ അടിച്ചുകൊന്നു

ഒ‍ഡീഷയിലെ കൊരാപുത് ജില്ലയിലെ ആദിവാസി മേഖലയിലാണ് സംഭവം. കുര്‍ഷ മാനിയാക എന്നയാളാണ് കൊല്ലപ്പെട്ടത്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് ഇയാൾ മകന്റെ വീടിന്റെ ആസ്ബെറ്റോസ് ഷീറ്റ് തകര്‍ത്തിരുന്നു. ഇതിന്റെ പേരിൽ കുര്‍ഷയും മകനും തമ്മിൽ വാക്കുതര്‍ക്കമുണ്ടായി.


ഇതോടെ കുര്‍ഷയുടെ സഹോദരൻ, മകൻ, മകന്റെ ഭാര്യ എന്നിവര്‍ ചേര്‍ന്ന് ഇയാളെ പിടിച്ച് വൈദ്യുതി പോസ്റ്റിൽ കെട്ടിയിടുകയും മരത്തടികൊണ്ട് തുടര്‍ച്ചയായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇവര്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ മറ്റൊരാൾ പകര്‍ത്തിയത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിക്രൂരമായാണ് മകനും ഭാര്യയും ചേര്‍ന്ന് ഇയാളെ വീഡിയോയിൽ മര്‍ദ്ദിക്കുന്നത്.

RELATED STORIES