12 വയസുകാരിയെ പിതാവ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പരാതി

സംഭവത്തിൽ പിതാവിനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ പിതാവ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചത്. പെൺകുട്ടിയെ പിതാവ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.


ഇതിനിടെ പെൺകുട്ടിക്ക് ബോധക്ഷയം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് പെൺകുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ പെൺകുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

RELATED STORIES