ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ബേബി പൗഡർ നിർത്തലക്കുന്നു

  നിരവധി കേസുകൾ ഒന്നിനു പിറകെ ഒന്നായി വന്നതിനാലാണ് കമ്പനിയുടെ ഈ തീരുമാനം. 2023-ഓടെയാണ് ആഗോളവ്യാപകമായി പൗഡർ ഉൽപാദനം നിർത്തുമെന്ന് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ക്യാൻസറിനു കാരണമാകുന്ന ആസ്ബസ്റ്റോസിന്റെ സാന്നിധ്യം പൗഡറിൽ കണ്ടെത്തിയതോടെ, ഒന്നിന് പിറകെ ഒന്നായി നിരവധി കേസുകളാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. റിപ്പോർട്ടുകൾ പ്രകാരം, 38,000 കേസുകളാണ് ഉപഭോക്താക്കളിൽ നിന്നും ഇരകളിൽ നിന്നും കമ്പനി നേരിടുന്നത്.


ടാൽക് അടിസ്ഥാനമാക്കി നിർമ്മിക്കുന്ന പൗഡറുകൾ നിർത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കാനഡയിലും അമേരിക്കയിലും നിരോധിക്കപ്പെട്ട് വർഷങ്ങൾക്കു ശേഷമാണ് ഉൽപാദനം നിർത്തുന്നതായി കമ്പനി അറിയിക്കുന്നത്.

RELATED STORIES