യൂത്ത് കോണ്‍ഗ്രസുകാരെ സിപിഎമ്മുകാർ വീടുകയറി തല്ലിയെന്ന് ആരോപണം

കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് സിപിഎം പഞ്ചായത്ത് അംഗം ബൈജു വിജയന്റെ നേതൃത്വത്തിൽ 3 അംഗ സംഘം ആണ് ആക്രമണം നടത്തിയത് എന്നാണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചത്


ഏറക്കാലമായി തൃക്കൊടിത്താനത്ത് മണികണ്ഠവയൽ എന്ന സിപിഎം ശക്തികേന്ദ്രത്തിൽ കോൺഗ്രസ് യൂണിറ്റ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് സിപിഎം പഞ്ചായത്തംഗമായ ബൈജുവിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത് എന്നാണു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചത്.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാർ, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവർക്ക് പരുക്കേറ്റു. അതിർത്തിത്തർക്കം മൂലമാണ് പ്രശ്നമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അതേ സമയം, പ്രശ്നത്തിൽ പൊലീസ് ഇടപെടാൻ വൈകിയെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

RELATED STORIES