അതിർത്തി തർക്കം : അടിമാലിയിൽ അയൽവാസിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് !

തുമ്പിപ്പാറകുടി സ്വദേശി വെള്ളാരംപാറയിൽ റോയി ആണ് കൊല്ലപ്പെട്ടത്.

അതിർത്തി തർക്കത്തെ തുടർന്നാണ് അക്രമം. സംഭവത്തിൽ മൂരിപ്പാറയിൽ ശശിയെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.

റോയിയും ശശിയും അയൽവാസികളാണ്. സ്ഥലത്തിന്റെ അതിർത്തിയുമായി ബന്ധപ്പെട്ട തർക്കം ഇരുവർക്കും ഇടയിൽ ദീർഘനാളായി നിലനിന്നിരുന്നു. പലപ്പോഴും സംഘർഷം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് മദ്യപിച്ചെത്തിയ ശശി വീണ്ടും സ്ഥലത്തിന്റെ അതിർത്തിയുമായി ബന്ധപ്പെട്ട വിഷയത്തിൽ റോയിയുമായി തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ശശി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് റോയിയുടെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

RELATED STORIES