കേരളത്തില്‍ തക്കാളിപ്പനി പടരുന്നതില്‍ ജാഗ്രതവേണമെന്ന് പഠന റിപ്പോര്‍ട്ട്

കോവിഡ് നാലാം തരംഗത്തിനുശേഷം കേരളത്തില്‍ പുതിയൊരു പകര്‍ച്ചവ്യാധി വൈറസ് റിപ്പോര്‍ട്ടു ചെയ്യുന്നതായി പരാമര്‍ശിച്ചാണ് പഠനറിപ്പോര്‍ട്ട് ആരംഭിക്കുന്നത്. തമിഴ്നാട്, ഒഡിഷ, കര്‍ണാടക എന്നിവിടങ്ങളില്‍ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും കേരളത്തിലാണ് ഇത് കൂടുതല്‍.


സംസ്ഥാനത്ത് കൊല്ലത്താണ് കൂടുതല്‍ രോഗികള്‍. മേയ് ആറിനും ജൂലായ് 26-നുമിടയില്‍ 82 കേസുകളാണ് കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചല്‍, ആര്യങ്കാവ്, നെടുവത്തൂര്‍ മേഖലയിലാണ് കൂടുതല്‍ കേസുകളും. കൂടുതലും അഞ്ചുവയസ്സില്‍ താഴെയുള്ളവരിലാണ് രോഗം. പനി, ശരീര വേദന, വസൂരിക്ക് സമാനമായ വ്രണങ്ങള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഒഡിഷയിലും 26 പേരില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. കോവിഡിന് സമാനമായ രോഗലക്ഷണങ്ങളുണ്ടെങ്കിലും സാര്‍സ് കോവ് -2 വൈറസുമായി ഇതിന് ബന്ധമില്ല. ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവയുടെ പരിണതഫലമായും രോഗം ബാധിക്കുന്നുണ്ട്. സാധാരണ ഏഴ് പത്ത് ദിവസംകൊണ്ട് ഭേദമാകുന്ന തക്കാളിപ്പനിക്ക് നിലവില്‍ മരുന്നില്ല. എന്നാല്‍, സ്വയം പ്രതിരോധിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

RELATED STORIES