ഐ.എസ് ഭീകരനെ റഷ്യയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്

റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി) ആണ് ഭീകരനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ആരെയാണ് ആക്രമിക്കാന്‍ ലക്ഷ്യമിട്ടതെന്ന കാര്യം എഫ്.എസ്.ബി. വ്യക്തമാക്കിയിട്ടില്ല. ഉന്നതനേതാവിന് നേരെ ചാവേറാക്രമണത്തിനാണ് ഭീകരസംഘടന പദ്ധതിയിട്ടിരുന്നത്.

ഇയാളെ ചാവേറാക്രമണത്തിനായി ഐ.എസ് സംഘടന തുര്‍ക്കിയില്‍നിന്നാണ് റിക്രൂട്ട് ചെയ്തതെന്നു എഫ്.എസ്.ബി പറഞ്ഞു. പ്രവാചക നിന്ദയ്ക്കു തിരിച്ചടിയെന്നോണം ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനാണ് പദ്ധതിയിട്ടതെന്ന് ഭീകരന്‍ സമ്മതിച്ചതായി സ്പൂട്‌നിക് വാര്‍ത്താ ഏജന്‍സി അറിയിച്ചു.

RELATED STORIES