സംഗീത സംവിധായകൻ ആർ.സോമശേഖരൻ (77) അന്തരിച്ചു

തിരുവനന്തപുരത്തായിരുന്നു അന്ത്യം. ജാതകം, ആർദ്രം, അയാൾ തുടങ്ങിയ സിനിമകളിൽ ഗാനങ്ങൾക്ക് ഈണം പകർന്നു. 50 ഓളം സീരിയലുകൾക്കും ഭക്തി ഗാനങ്ങൾ ഉൾപ്പടെ 40 ഓളം ആൽബങ്ങൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.


1982
ൽ ഇതും ഒരു ജീവിതം  എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. കിരീടം എന്ന ചിത്രത്തിന് സംഗീതം ചെയ്യുവാൻ അവസരം ലഭിച്ചെങ്കിലും ഗൾഫിലെ ജോലിയും അവധിയും പ്രശ്നമായപ്പോൾ ആ അവസരം നഷ്ടപ്പെട്ടു.

ഗൾഫിലെ ജോലി, പിന്നീടങ്ങോട്ടുള്ള പല അവസരങ്ങളും അദ്ദേഹത്തിനു നഷ്ടപ്പെടുത്തി. ഗൾഫിൽനിന്നു തിരിച്ചുവന്ന ശേഷം സംഗീതസംവിധാന രംഗത്തേക്ക് രണ്ടാമതൊരു തിരിച്ചു വരവ് ശ്രമകരമായി മാറി. ഇതോടെയാണ് സിനിമ വിട്ട് ആൽബങ്ങളിലും മിനിസ്ക്രീൻ ഗാനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചത്.

RELATED STORIES