ഭക്ഷ്യ മന്ത്രി ജി.ആര്‍. അനിലുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വട്ടപ്പാറ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഗിരിലാലിനെതിരെ നടപടി

വാക്കുതര്‍ക്കത്തിന്‍റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ഗിരിലാലിനെ സ്ഥലം മാറ്റി. വിജിലന്‍സിലേക്കാണ് ഗിരിലാലിനെ മാറ്റിയത്. കഴിഞ്ഞ രാത്രിയാണ് ഭക്ഷ്യമന്ത്രിയും നെടുമങ്ങാട് എംഎല്‍എയുമായ ജി.ആര്‍. അനില്‍ വട്ടപ്പാറ എസ്.എച്ച്.ഒ ഗിരിലാലിനെ വിളിക്കുന്നത്. രണ്ടാം ഭര്‍ത്താവ് 11 വയസ്സുകാരനായ മകനെ ഉപദ്രവിക്കുന്നുവെന്ന ഒരു വീട്ടമ്മയുടെ പരാതിയില്‍ നടപടിവേണമെന്നായിരുന്നു മന്ത്രി ആവശ്യം.


ന്യായം നോക്കി ഇടപെടുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇതോടെ ഇരുവരും വാക്കേറ്റത്തിലായി. സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂവെന്ന് സി.ഐ പറഞ്ഞു. പരാതി കേട്ടയുടന്‍ ആളെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിക്കുന്നുണ്ട്. തുടര്‍ന്നാണ് അങ്ങനെയൊന്നും പറ്റില്ലെന്നും ഞങ്ങളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്നും ന്യായം നോക്കിയേ ഇടപെടുകയുള്ളൂവെന്നും പൊലീസുകാരന്‍ പറഞ്ഞത്.

RELATED STORIES