പാഠ്യപദ്ധതി പരിഷ്കാരങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തുന്നതും പരിഗണനയിൽ

സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജനകീയ ചർച്ചകൾ നടത്താൻ നൽകിയ കുറിപ്പുകൾ അടങ്ങിയ രേഖയിലാണ് സ്കൂൾ സമയം മാറ്റാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചത്. വിദ്യാഭ്യാസ വകുപ്പ് ഈ നിർദ്ദേശം ചർച്ചയ്ക്ക് വെച്ചിട്ടുണ്ട്.


കുട്ടികൾക്ക് അവരുടെ കഴിവുകൾക്കും പ്രായത്തിനും അനുയോജ്യമായ വിദ്യാഭ്യാസവും ലഭിക്കേണ്ടതുണ്ട്. അങ്ങനെയെങ്കിൽ നിലവിലുള്ള സ്കൂൾ സമയത്തിൽ മാറ്റം അനിവാര്യമാണ്. ഏതുതരം മാറ്റങ്ങളായിരിക്കും അഭികാമ്യം?  എന്നതാണ് ചർച്ചയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചോദ്യം. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് രേഖയില്‍ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിടമെന്ന ഭാഗത്ത് നേരത്തെ തിരുത്തല്‍ വരുത്തിയിരുന്നു.

RELATED STORIES