ചാലക്കുടി സ്വദേശിനി ഡെന്‍സി ആന്റണിയുടെ മൃതദേഹം കല്ലറയില്‍ നിന്നെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു.
Reporter: News Desk 25-Aug-20222,805
ചാലക്കുടി: രണ്ടര വര്‍ഷം മുന്‍പ് അബുദാബിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചാലക്കുടി സ്വദേശിനി ഡെന്‍സി ആന്റണിയുടെ മൃതദേഹം കല്ലറയില്‍ നിന്നെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നു.
സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍
പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് നിലമ്പൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍
പോസ്റ്റുമോര്‍ട്ടം നടപടികള്‍. തൃശൂര്‍ പോലീസും ഡെന്‍സിയുടെ ബന്ധുക്കളും
സ്ഥലത്തെത്തിയിട്ടുണ്ട്. ബന്ധുക്കളുടെ അനുമതിയോടെയാണ് കല്ലറയില്‍ നിന്ന് മൃതദേഹം
പുറത്തെടുക്കുന്നത്.
ഡെന്‍സിയെ കഴുത്തിഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന
വെഴിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുനഃപരിേശാധന. രണ്ടര വര്‍ഷം മുന്‍പാണ് ഡെന്‍സി
അബുദാബിയില്‍ കൊല്ലപ്പെട്ടത്. 2020 മാര്‍ച്ച് 20 ന് അബുദാബിയിലെ വീട്ടില്‍ ഡെന്‍സിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം
ഹാരീസ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കിയെന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍ , നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ
കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ നിലമ്പൂര്‍ സ്വദേശി ഷൈബിന്‍ അഷ്‌റഫിന്റെ വാടക
കൊലയാളികളാണ് ഡെന്‍സിയേയും ഹാരീസിനെയും വധിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു.
ഹാരീസിന്റെ കമ്പനിയിലെ പാര്‍ട്‌നര്‍ ആയിരുന്നു ഷൈബിന്‍ അഷ്‌റഫ്. നേരത്തെ സെക്രട്ടേറിയറ്റിനു മുന്‍പില്‍ റോഡ്
തടസ്സപ്പെടുത്തി ബഹളം വയ്ക്കുകയും ജീവന് ഭീഷണിയുണ്ടെന്ന് പറയുകയും ചെയ്ത യുവാക്കളെ
പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തതോടെയാണ് പാരമ്പര്യ വൈദ്യന്റെയും അബുദാബിയിലെ
ഇരട്ട കൊലപാതകത്തിന്റെയും വിവരങ്ങള്‍ പുറത്തുവന്നത്.