കലവൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശി മണിയൻ ആണ് അപകടത്തിൽ മരിച്ച്ത്. ഇന്ന് പുലർച്ചെ 4.45 ഓടെ കലവൂർ ജംഗ്ഷന് സമീപത്തെ ഐസ് പ്ലാന്റിന് മുന്നിലായിരുന്നു അപകടം.


നിയന്ത്രണം വിട്ട തമിഴ്നാട് രജിസ്ട്രേഷനിലുള്ള ചരക്ക് ലോറി, ഇൻസുലേറ്റഡ് വാഹനത്തിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇൻസുലേറ്റഡ് വാഹനം, മീൻ കയറ്റി ദേശീയ പാതയിലേക്ക് പ്രവേശിക്കാൻ കാത്തുനിന്ന ബൈക്കിന് മുകളിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനായ മത്സ്യ വില്പനക്കാരൻ മണിയൻ മരിച്ചു.

ഇൻസുലേറ്റഡ് വാഹനം ക്രെയിന്റ സഹായത്താൽ ഉയർത്തിയാണ് അടിയിൽപ്പെട്ട മണിയനെ പുറത്തെടുത്തത്. ഫയർഫോഴ്സിന്റെ ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. അപകടത്തിൽ സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ സമീപത്തെ ഇലക്ട്രിക് പോസ്റ്റുകളും തകർന്ന് പ്രദേശത്തെ വൈദ്യുതി സംവിധാനവും തകരാറിലായി. അപകടമുണ്ടാക്കിയ ലോറിയിലെ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED STORIES