തലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തുന്നത് തടഞ്ഞ കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തലാഖും രണ്ടാം വിവാഹവും തടഞ്ഞ കുടുംബ കോടതി ഉത്തരവിനെതിരെ കൊട്ടാരക്കര സ്വദേശിയായ യുവാവ് നൽകിയ ഹർജിയിൽ ആണ് നടപടി.വ്യക്തിനിയമപ്രകാരം നടപടികൾ പാലിച്ചുള്ള തലാഖ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുസ്ലീം വ്യക്തി നിയമപ്രകാരം ഒന്നിലധികം വിവാഹം അനുവദനീയമാണ്. വ്യക്തിയുടെ ഇത്തരം മതപരമായ വിശ്വാസത്തിന്മേൽ തീരുമാനമെടുക്കാൻ കോടതിക്ക് അധികാരമില്ലെന്ന് എ മുഹമ്മദ്‌ മുഷ്ത്താക്ക്, സോഫി തോമസ് എന്നിവർ അടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.മൈനാഗപ്പള്ളി സ്വദേശിയുടെ ഹർജിയിൽ ആയിരുന്നു തലാഖും യുവാവിന്‍റെ രണ്ടാം വിവാഹവും കുടുംബ കോടതി തടഞ്ഞത്


നിയമപരമായി പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായാൽ രക്ഷകർത്താക്കളുടെ സമ്മതമില്ലാതെ മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിക്കാമെന്ന് ദില്ലി ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മുസ്ലിം നിയമ പ്രകാരം പ്രായപൂർത്തിയായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ഭർത്താവിനൊപ്പം താമസിക്കാൻ അവകാശമുണ്ടെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി.

RELATED STORIES