വെള്ളപ്പൊക്ക കെടുതികള്‍ക്കെതിരെ പോരാടുന്നതിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ചു

പാകിസ്ഥാനില്‍ കനത്ത മഴ തുടരുന്നതിനിടെയാണ് ട്വിറ്ററില്‍ അദ്ദേഹം ലോക രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചത്. ജൂണ്‍ മുതല്‍ പല ഘട്ടങ്ങളിലായി ഉണ്ടായ പ്രളയക്കെടുതിയില്‍ ഇതുവരെ മരണസംഖ്യ 937 ആയി ഉയര്‍ന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.


തുടര്‍ച്ചയായി പെയ്യുന്ന മഴ ശക്തമായ നാശനഷ്ടങ്ങളാണ് രാജ്യത്ത് ഉണ്ടാക്കിയിരിക്കുന്നത്. മഴ സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ എത്രത്തോളമുണ്ടെന്ന് കണക്കാക്കി വരികയാണ്. 2010 ല്‍ ഉണ്ടായ സമാന സാഹചര്യമാണ് നിലവില്‍ രാജ്യത്ത് ഉള്ളത്. ഇതുവരെ ലോകരാജ്യങ്ങള്‍ നല്‍കിയ സഹായങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി. ദുരന്തം മറികടക്കാന്‍ തുടര്‍ന്നും എല്ലാ രാജ്യങ്ങളുടേയും സഹായം വേണം’, ഷഹബാസ് ഷെരീഫ് അഭ്യര്‍ത്ഥിച്ചു.

മഴയില്‍ രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ഉള്‍പ്പെടെ കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മഴയ്ക്ക് പുറമേ ഉണ്ടാകുന്ന മേഘവിസ്ഫോടനങ്ങളും രാജ്യത്തെ സ്ഥിതി വഷളാക്കുന്നുണ്ട്. പാകിസ്ഥാനിലെ മൂന്ന് മില്യണ്‍ ആളുകളാണ് പ്രളയ ദുരന്തത്തിന് ഇരയായിരിക്കുന്നത്.

RELATED STORIES