കശ്മീരിൽ പിടികൂടിയ പാക് തീവ്രവാദിക്ക് ഇന്ത്യന്‍ സൈനികര്‍ രക്തം നല്‍കി ജീവന്‍ രക്ഷിച്ച്

നിയന്ത്രണരേഖയ്ക്ക് സമീപത്തുനിന്ന് ഇന്ത്യന്‍ സുരക്ഷാസേന പിടികൂടിയ തബറാക് ഹുസൈന്‍ എന്ന തീവ്രവാദി നിലവില്‍ സൈന്യത്തിന്റെ ചികിത്സാകേന്ദ്രത്തിലാണുള്ളത്. സേനയുമായുള്ള ഏറ്റുമുട്ടലിനിടെ തബറാക് ഹുസൈന് പരിക്കേറ്റിരുന്നു.


പാക് അധീന കശ്മീരിലെ സബ്‌സോത് സ്വദേശിയാണ് ഇയാള്‍. പാക് സൈന്യത്തിലെ കേണല്‍ യൂനസ് ചൗധരിയുടെ നിര്‍ദേശപ്രകാരമാണ് താനും മറ്റ് നാല് പേരും നിയന്ത്രണരേഖയിലെത്തിയതെന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈനികരെ ആക്രമിക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ക്ക് പണം തന്നിരുന്നുവെന്നും ഹുസൈന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

RELATED STORIES