കാലിഫോർണിയിൽ 2035 മുതൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് പൂര്‍ണ നിരോധനം

അമേരിക്ക: കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി ക്ലീൻ എനർജി മൊബിലിറ്റിക്ക് അനുകൂലമായി ഇത്തരമൊരു വലിയ നടപടി സ്വീകരിക്കുന്ന ലോകത്തെ ആദ്യത്തെ സർക്കാരായി ഇതോടെ കാലിഫോര്‍ണിയ മാറിയെന്നും റിപ്പോർട്ടകൾ സൂചിപ്പിക്കുന്നു.


2035
മുതൽ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹന വിൽപ്പനയ്ക്ക് മാത്രം നിർബന്ധമാക്കുന്ന അഡ്വാൻസ്ഡ് ക്ലീൻ കാർസ് II പദ്ധതി സംസ്ഥാനത്തെ എയർ റെഗുലേറ്റർ കാലിഫോർണിയ എയർ റിസോഴ്‌സ് ബോർഡ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.ബോര്‍ഡ് ഏക കണ്ഠേനയാണ് പദ്ധതിക്ക് വോട്ട് ചെയ്‍തത്. ഇത് കാലിഫോർണിയയ്ക്കും യുഎസിലെ പങ്കാളി സംസ്ഥാനങ്ങൾക്കും ലോകത്തിനും ഒരു ചരിത്ര നിമിഷമാണ് എന്നും തങ്ങൾ സീറോ എമിഷൻ ഭാവിയിലേക്കുള്ള ഈ പാത മുന്നോട്ട് വെക്കുന്നു എന്നും ബോർഡ് ചെയർ ലിയാൻ റാൻഡോൾഫ് പറഞ്ഞു.

RELATED STORIES